താൾ:Subadrarjjanam 1901.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സുഭദ്രാൎജ്ജുനം


സാക്ഷാൽപ്രേമരസംനിറഞ്ഞുവഴിയും
ചക്ഷുസ്സിനാലീവിധം
വീക്ഷിയ്ക്കുന്നതുമെന്തിനിന്നുസരസം
മാരന്നുമോദത്തിനോ ?
കലാവതി.

അല്ല . നിനക്കു മോദത്തിനാണ.

ദുൎവ്വിദഗ്ധൻ:

ഈ സഖി സമൎത്ഥതന്നെ . ഉത്തരം ഉചിതമായി.

സുഭദ്ര [ലജ്ജിയ്ക്കുന്നു]

കലാവതി

സഖി , ലജ്ജിയ്ക്കേണ്ട , ചിത്രഗതനായ പ്രിയതമനെ നോക്കിക്കൊണ്ടാത്മാവിനെ വിനോദിപ്പിയ്ക്കുക.

സുഭദ്ര.

സഖി , കലാവതി:

മനോരഥശതങ്ങളാൽമനമെരിഞ്ഞുവാഴുംവിധൗ വിനോദമിതുമൂലമായ്മമനിനയ്ക്കിലെന്തുള്ളതും അനാരതമബാധമായ്‌ [എന്ന ലജ്ജയാൽ വിരമിയ്ക്കുന്നു ]

കലാവതി.

സഖി ! സുഭദ്രെ ! എന്നെ നീ എന്നെ അന്യയായിട്ട വിചാരിയ്ക്കുന്നുവൊ? ലജ്ജയെ വിട്ടു മുഴുവനും പറയുക.

സുഭദ്ര [പണിപ്പെട്ട]

ദയിതനോടചേൎന്നേറ്റവും മനോഭവവിലാസമാൎന്നുമരുവീടിലാനന്ദമാം.

സുശീല [അല്പം വിഷാദഭാവത്തോടെ പ്രവേശിച്ച കലവതിയോട സ്വകാ ൎയ്യമായിട്ട]

സഖി! നമ്മുടെ സുഭദ്രയെ ദുൎയ്യോധനന്നു കൊടുക്കുവാൻ ആൎയ്യനായിരിയ്ക്കുന്ന ബലഭദ്രസ്വാമി നിശ്ചയിച്ചിരിയ്ക്കുന്നു എന്ന ഉദ്യാന പാലികയായ ഭ്രമരിക ഇപ്പോൾ എന്നോടു പറഞ്ഞു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/49&oldid=171483" എന്ന താളിൽനിന്ന് ശേഖരിച്ചത്