ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാമങ്കം
സുഭദ്ര.
എന്തൊ മനസ്സിന്ന അസ്വാസ്ഥ്യം ഭവിച്ചതുപോലെ തോന്നുന്നു. ഇപ്പോൾ എഴുതിയാൽ നന്നാവുന്നതല്ല.
കലാവതി.
അങ്ങിനെ ശങ്കിയ്ക്കാനില്ല. അതു പേടിയാണ.
സുഭദ്ര.
പരീക്ഷിച്ച നോക്കാം. സുശീല പോയി ചായങ്ങളും തൂലികകളും കൊണ്ടുവരു.
സുശീല.
അങ്ങിനെ തന്നെ.
[പോയി].
ദുൎവ്വിദഗ്ദ്ധൻ.
[ചിത്രപടത്തെ നല്ലവണ്ണം സൂക്ഷിച്ചുനോക്കീട്ട]
ഈ കന്യകയുടെ ചിത്രകലാ വൈദഗ്ദ്ധ്യം അതിശയനീയം തന്നെ. ഇതു കണ്ടാൽ സാക്ഷാൽ അൎജ്ജുനൻ തന്നെ നിൽക്കുകയാണെന്നു തോന്നും.
കലാവതി.
ഇപ്രകാരം സൎവ്വഗുണസമ്പന്നനായിരിയ്ക്കുന്ന പുരുഷനിൽ അത്യാസക്തി ഭവിച്ചതുകൊണ്ട ഭവതി വിശേഷിച്ചും ഭാഗ്യവതി തന്നെ.
സുഭദ്ര.
അനുരാഗം ഭവിച്ചതുകൊണ്ടു മാത്രം ഭാഗ്യവ്ഹതിയായൊ?
കലാവതി.
പുഷ്പിച്ചാൽ കായ്ക്കാതിരിയ്ക്കുമൊ?
സുഭദ്ര.
[ചിത്രത്തിലുള്ള വല്ലഭനെനോക്കീട്ട, പ്രേമപാരവശ്യത്തോടെ]
അയി പ്രാണനായക!
സൂക്ഷിച്ചീടുകിലൽപ്പമൊന്നുചെറുതായ്
തെല്ലങ്ങുസംഫുല്ലമായ്
പക്ഷത്താലതിരമ്യമായ്സരസിജം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kutturuvan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |