താൾ:Subadrarjjanam 1901.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം.
കലാവതി.
അവൾ സ്വപ്നത്തിൽ പലവിധവും കാണുമല്ലൊ, അതിൽ ഒരു സ്വഭാവമായിരിയ്ക്കാം.
സുഭദ്ര.
അല്ല. ജാഗ്രത്തിൽ കണ്ടതുതന്നെ. എന്തെന്നാൽ,
പണ്ടൊരിക്കലതിമോദമോടുമമസോദ
രേണസഹവീരനാ
മണ്ടകോന്തനയനാശുതാതസവിധ
ത്തിൽ വന്ന സമയത്തിൽ മാം
കണ്ടിതന്നവിടെയെപ്പൊഴേസരസമ
ന്യരാരുമറിയാതെതൻ
നീണ്ടനേത്രമതുകൊണ്ടുടൻപ്രണയപേ
ശലംചെറുതുനോക്കിനാൻ.
ദുൎവ്വിദഗ്ധൻ.
അറിയേണ്ടതറിഞ്ഞു. എന്നാൽ ഇവൾ ഭാഗ്യഹീന തന്നെ. അല്ലെങ്കിൽ നമ്മുടെ സ്വാമിയിലല്ലാതെ അൎജ്ജുനിൽ ആഗ്രഹം ഭവിയ്ക്കുമോ? ഇരിയ്ക്കട്ടെ, ഇനിയും എന്തെല്ലാമാണെന്ന് അറിഞ്ഞിട്ടു പോകാം.
സുഭദ്ര.
ആ പ്രകൃതമാണിത്.
സുശീല
ശരിതന്നെ. അരെയോസോനുരാഗം നോക്കുന്നപോലെ തോന്നും.
കലാവതി.
സഖി. ഇതിൽ ഭവതിയേയും വസുദേവകൃഷ്ണന്മാരേയും കൂടി എഴുതുന്നത് ഈ പ്രകൃതത്തിന്ന് ആവശ്യമാകുന്നു.
സുഭദ്ര.
ഇനിയ്ക്കും ആ ബോധമുണ്ട്. എന്നാൽ തരം വരായ്കകൊണ്ടു എഴുതിയില്ല.
കലാവതി.
എന്നാൽ ഇപ്പോൾ പടത്തിന്റെ പണി മുഴുവനാക്കു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/47&oldid=171481" എന്ന താളിൽനിന്ന് ശേഖരിച്ചത്