Jump to content

താൾ:Subadrarjjanam 1901.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മൂന്നാമങ്കം.
ദുൎവ്വിദഗ്ധൻ.
ഈ ദുഷ്ടകളായ സഖികൾ ഏവനെന്നു സ്പഷ്ടമായി പറയുന്നില്ലല്ലോ. ഇനി ഏതുവിധം അറിയുന്നു. സമയവും പോകുന്നു.
സുഭദ്ര.
മഹത്തായിരിയ്ക്കുന്ന സന്താപത്തെ എങ്ങിനെ സഹിയ്ക്കും?
കലാവതി.
സഖി സുശീലേ! സുഭദ്രയുടെ ശോകം മേല്ക്കുമേൽ വൎദ്ധിച്ചുവരുന്നു. നമ്മുടെ പ്രയത്നത്താൽ ഒരു ഫലവും കാണുന്നില്ല. അതിനാൽ നീ പോയി ഇവളാൽ എഴുതപ്പെട്ടിരിയ്ക്കുന്ന ആ പ്രിയസഖന്റെ ചിത്രപടത്തെ എടുത്ത് വേഗത്തിൽ വരണം.
സുശീല.
അങ്ങിനെതന്നെ. [പോയി]
ദുൎവ്വിദഗ്ധൻ..
ആകട്ടെ. ഇതുകണ്ടാൽ കാൎ‌യ്യം അറിയാം. എഴുത്തുതന്ന സമയം മഹാരാജാവ് കല്പ്പിച്ചപ്രകാരം ഇവളുടെ അന്തൎഗ്ഗതത്തിനെ സൂക്ഷ്മമറിവാൻ ഇപ്പോൾ സംഗതിവരുമെന്നു തോന്നുന്നു.
സുശീല. [വേഗത്തിൽ ചിത്രപടത്തോടുകൂടി പ്രവേശിച്ചിട്ട്, സുഭദ്രയുടെ കയ്യിൽ കൊടുക്കുന്നു.]
സുഭദ്ര. [വാങ്ങുന്നു]
കലാവതി.
സഖി! ഇനി ഈ ചിത്രത്തിലുള്ള ജീവനായകനെ നോക്കി നിന്റെ മനസ്സിനെ കുറെ വിനോദിപ്പിയ്ക്കുക.
സുഭദ്ര. [ചിത്രപടം നോക്കുന്നു]
ദുൎവ്വിദഗ്ധൻ.
എന്റെ സ്ഥിതി ദൂരത്തായതിനാൽ നല്ലവണ്ണം കാണ്മാൻ കഴിയുന്നില്ല.
സഖി സുഭദ്രേ! നീ അദ്ദേഹത്തിന്റെ ഏതുസമയത്തെ സ്ഥിതിയാണ്‌ എഴുതിയിരിയ്ക്കുന്നത്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/46&oldid=171480" എന്ന താളിൽനിന്ന് ശേഖരിച്ചത്