ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൨ സുഭദ്രൎജ്ജതുനം
ദുർവ്വിദഗ്ദ്ധൻ.
അയ്യോകഷ്ടം ! ഇവളുടെ വ്യസനം കണ്ടിട്ടു എന്റെ ഹൃദ
യം പിളരുന്നു. ഇവളുടെ ജീവനാഥൻ വളരെ നിർദ്ദയനാണ നി ശ്ചയം. അല്ലെങ്കിൽ ഈ പ്രേമാധിക്യത്തെ അവർ അറിഞ്ഞി ട്ടില്ലെന്നും വരാം.
സുഭദ്ര. [അല്പം ആശ്വസിച്ചിട്ട
കാമദേവനെ ഉദ്ദേശിച്ച]
പഞ്ചാസ്ത്രനല്ലഭഗവാൻകപടേനമലാകം
വഞ്ചിപ്പതിന്നുപറയുന്നിതുനുനമേവം
നെഞ്ചില്പോഴിപ്പതിനിവണ്ണമസംഖ്യബാണം
പഞ്ചായുധന്നുവരുവാനവകാശമുണ്ടൊ ! (൧൧)
മനുഥനെന്നുപരക്കെ
സമ്മതമാകുന്നമൂലമിതുകാലം
തന്മഥനത്തിനെതൃത്താൽ
നന്മയിലൊരുപേരുകൂടിവരുമെല്ലൊ. (൧൨)
അതിനാൽ ആ വീരപുരുഷനോടെതൃക്കുവാനും അബലയാ
യ എന്റെ പ്രണങ്ങയളെ പ്രിയദർശനംവരെ എങ്കിലും അപഹ രിയ്ക്കാതിരിയ്ക്കാനും ഞാൻ വന്ദിയ്ക്കുന്നു.
[വിവശതഭാവിച്ചിട്ടു]
ആ ! ഹാ ! കസുമായുധന്ന ആശ്രിതന്മാരിൽ പോലും വാ
ത്സല്യമില്ലല്ലൊ.
പേമഴപോൽശരമിപ്പോ
ളാമയമേറീടുമെന്റെതനുവിങ്കൽ
സീമവെടിഞ്ഞുപൊരിഞ്ഞീ
ക്കാമനഹോഹന്തമാംചതിയ്ക്കുന്നു. (൧൩)
[എന്ന കരയുന്നു]
സഖിമാർ.
സഖി ! കരയരുതെ ! കരയരുതെ ! ആ മഹാപുരുഷനോടു
ചേരുവാൻ ദൈവം നിനക്കുടനെ സംഗതി വരുത്തും. കുറച്ച ക്ഷമിയ്ക്കുക.