Jump to content

താൾ:Subadrarjjanam 1901.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം

സുശീല [സ്വകാൎയ്യമായിട്ട]

സഖി! കലാവതി ! ഞാൻ എന്തു പറയേണ്ടു . ഭാഗ്യഹീനകളായ നാം എന്തുചെയ്തിട്ടും ഫലമില്ലല്ലൊ.

സുശീല [പ്രകാശം]

സഖി ! സുഭദ്രേ !ഭവതി വളരെ അസ്വസ്ഥയായിരിയ്ക്കുന്നു. അല്പമെങ്കിലും ധൈൎയ്യത്തെ അവലംബിയ്ക്കുക .

കലാവതി [പ്രകാശം ]

സഖി നിൻറെ ഇഷ്ടജനത്തിന്റെ ദൎശനം വരെ ദേഹത്തെ രക്ഷിയ്ക്കുക . ഇല്ലെങ്കിൽ മനോരഥങ്ങൾ വിഫലങ്ങളായിഭവിയ്ക്കയില്ലേ  ?

ഇത്തരംസഖിഖേദിച്ചാലെത്തീടുംദേഹനാശവും ഭിത്തിയില്ലെങ്കിലെവ്വണ്ണംചിത്രമങ്ങെഴുതുന്നതും?

ദുൎവ്വിദഗ്ധൻ.

ഇവൾ ഏത സുകൃതിയെ കുറിച്ചാണ ഇങ്ങനെ വ്യസനിക്കുന്നത ? ഒരു സമയം നമ്മുടെ മഹാരാജാവിനെ തന്നെ ആയിരിയ്ക്കാം. അദ്ദേഹം ഭാഗ്യവാനാകുന്നു.

സുഭദ്ര.

സഖിമാരെ ! ഞാൻ എങ്ങിനെ ധൈൎയ്യത്തെ ആശ്രയിക്കും . ആ വസ്തു തന്നെ മദനാഗ്നിയാൽ ദഹിച്ചിരിയ്ക്കുന്നു.

സ്മരന്ദഹോകുസുമായുധനെന്നതെ

ന്തനൃതമായ് വരുവാനിഹകാരണം

ഉരസിയെന്നുടെതീക്കനലായിടും

ശരമിതാചൊരിയുന്നിതുമന്മഥൻ .

ആ പ്രിയജനത്തിൻറെ വാൎത്തപോലും കേൾക്കുന്നില്ല. ഞാൻ എത്ര കാലം ഇങ്ങിനെ മൃതപ്രായയായി ജീവിച്ചിരിയ്ക്കണം. നിൎദ്ദയനായ കാമൻ എൻറെ പ്രാണങ്ങളെ അപഹരിയ്ക്കുന്നതുമില്ലല്ലോ .

[എന്ന മോഹിയ്ക്കുന്നു]

സഖിമാർ [ശോകാവേഗത്തോടെ]

പ്രിയസഖി ! ആശ്വസിയ്ക്കു, ആശ്വസിയ്ക്കു

[ഹിമജലം തളിച്ച താമരയില കൊണ്ടു വീശുന്നു]




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/44&oldid=171478" എന്ന താളിൽനിന്ന് ശേഖരിച്ചത്