ന.0 സുഭദ്രാൎജ്ജുനം
അനന്തരം സുഭദ്രയും സഖിമാരും മരക്കൂട്ടത്തിൽ മറഞ്ഞുനിന്ന ദുൎവ്വി ദഗ്ധനും പ്രവേശിയ്ക്കുന്നു .
ദുൎവ്വിദഗ്ധൻ.
കഷ്ടം ! കഷ്ടം ഈ കന്യകയുടെ ഇപ്രകാരമുള്ള അവസ്ഥ കണ്ടാൽ ആരും സഹിയ്ക്കയില്ല . എന്തുകൊണ്ടെന്നാൽ,
പുത്തൻപ്രസൂനതതികൊണ്ടുചമച്ചതല്പേ
മത്തേഭഗാമിനികിടന്നുരുളുന്നിതയ്യോ
അത്യാൎദ്രമായനവചന്ദനസാരമേറ്റം
പ്രത്യംഗമാശുപകരുന്നിതുതോഴിമാരും. (൬)
അത്രതന്നെയല്ല ,
ഗുണാധിക്യംചേരുന്നിവളുടെശരീരത്തിൽമുഴുവനും
മൃണാളത്താൽകല്പിച്ചതികരുണമാകല്പമഖിലം
കനത്തീടുംതാപംകലരുമൊരുപൂമേനിയിലിതാ
തണുത്തീടാനേറ്റംസഖികളിഹവീശുന്നുതളിരാൽ.
സഖിമാർ [മേൽപ്രകാരംചെയ്തിട്ട]
സഖി , സുഭദ്രെ ! ഇപ്പോൾ നിൻറെ താപം കുറെ ശമിച്ചുവൊ?
സുഭദ്ര .
സഖിമാർ എൻറെ താപശാന്തിയ്ക്ക വല്ലതും ചെയ്യുന്നുണ്ടൊ എന്നുകൂടി ഞാൻ ശങ്കിയ്ക്കുന്നു .
സഖിമാർ [ശോകാതിശയത്തോടെ അന്യോന്യം നോക്കുന്നു]
ദുൎവ്വിദഗ്ധൻ.
കുമാരിയ്ക്ക വ്യാധിയല്ല; വലുതായൊരു ആധിയാണ അതെന്തെന്നു ഇവരുടെ വാക്കുകളെക്കൊണ്ടുതന്നെ വഴിയെ അറിയാം .
കലാവതി [സുശീലയോട അപവാൎയ്യ ]
പ്രിയസഖിയുടെതാപംപാക്കിലിന്നിത്തരംതൽ
പ്രിയനുടെവരവെന്നോകേൾപ്പതില്ലിങ്ങുദന്തം
നയമൊടിവിടെനാമിന്നെന്തുചെയ്യേണ്ടുചൊല്ലീ
ടയിസപദിസുശീലേതൽപ്രശാന്ത്യൎത്ഥമിപ്പോൾ. (വ്ര)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |