താൾ:Subadrarjjanam 1901.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമങ്കം ൨൯

പ്പോൾ ഇങ്ങോട്ടു പോന്നതായി അറിഞ്ഞതിനാൽ ഇവിടെ വന്നതാണ.
ബീഭത്സകൻ.

[പുഞ്ചിരിയോടെ]


ദുവ്വിൎദഗ്ദ്ധൻ.
സന്തോഷം. എന്നാൽ പിന്നെക്കാണാം.

[അവിടെനിന്ന പോയി]


കഞ്ചുകി

[ചുറ്റിനടന്ന നോക്കീട്ട, ആകാശം ലക്ഷ്യമാക്കി]


കലാവതി! എന്തിനാണ ഹിമജലത്തിൽ കലക്കിയ ചന്ദനവും നനഞ്ഞ താമരഇലയും കൊണ്ടുപോകുന്നത?

[കേട്ടതായി നടിച്ചിട്ടു]


എന്തുപറയുന്നു? "കഠിനമായ വെയിൽകൊണ്ട ക്ഷീണിച്ചിരിക്കുന്ന സുഭദ്രയുടെ ശരീരത്തെ തണുപ്പിപ്പാൻ" എന്നൊ? എന്നാൻ വേഗത്തിൽ കൊണ്ടുപോവുക.

[അഞ്ചാറടി നടന്ന മുൻഭാഗത്തനോക്കീട്ട, വിചാരത്തോടെ]ഹന്തഞാനിതുവരയ്ക്കുമിവണ്ണം
ശാന്തയായസുകുമാരിസുഭദ്രാ
ശ്രാന്തിപൂണ്ടുവലയുന്നതുകണ്ടി
ല്ലെന്തുമൂലമിതിനിന്നുനിനച്ചാൽ. (൪)
പിന്നെയും,
അക്ഷീണപുണ്യമതിനാലുളവായകന്യ
യ്ക്കീക്ഷീണഭാവമിയലുന്നതിനില്ലബന്ധം
സൂക്ഷിയ്ക്കിലുണ്ടൊരു വിചാരമിവൾക്കുനൂന
മാക്ഷേപമില്ല, വെയിൽകൊണ്ടിതുപോലെയാമൊ? (൫)


എന്തെങ്കിലുമാവട്ടെ. ഈ വിവരം ദേവിയെ അറിയിച്ചേക്കാം. അടുത്തുചെന്നിവരെ ബുദ്ധിമുട്ടിക്കേണ്ട.
[പോയി]
പൂവ്വാംൎഗം കഴിഞ്ഞു.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/42&oldid=171476" എന്ന താളിൽനിന്ന് ശേഖരിച്ചത്