Jump to content

താൾ:Subadrarjjanam 1901.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമങ്കം (൧)

പരധനംഭൂവികന്യകനിൎണ്ണയം വരനുനൾകണമെന്നതിനാൽദ്രുതം വരികിലോനവയൗവനമാത്മമ ന്ദിരമതിലിങ്കലിരുത്തുകനിന്ദ്യമാം. (൨)

എന്ന. അതുകൊണ്ടു കന്യകയെ കൊടുക്കുവാൻ വൈകിയിരിക്കുന്നു.

ബലഭദ്രർ. എന്നാൽ സുഭദ്രയ്ക്കു ഭൎത്താവായിരിയ്ക്കുന്നതിന്ന ഏതു രാജപുരുഷനായാൽ കൊള്ളാമെന്ന ഉദ്ധവൻ തന്നെ ആലോചിച്ചു പറയുക.

        കൃഷ്ണൻ.

ഇനിക്കും ഇത സമ്മതം തന്നെ.

ഉദ്ധവർ.

ഒരുപോലെ യോഗ്യന്മാരായിരിയ്ക്കുന്ന രാജാക്കന്മാർ പലരുമിരിയ്ക്കെ ആരെ കുറിച്ചാണ അഭിപ്രായപ്പെടേണ്ടത്? കൃഷ്ണൻ.

മിത്രങ്ങളിൽ ഈ വിധക്കാരുണ്ടെങ്കിൽ അന്യന്മാരിൽ ചിന്ത പോയിട്ട പ്രയോജനമില്ലല്ലോ. ബലഭദ്രർ.

ഞാനും കൃഷ്ണനോടു യോജിക്കുന്നു.

ഉദ്ധവർ [ആത്മഗതം]

ഒ! ശരി തന്നെ. രണ്ടു പേൎക്കും പ്രത്യേകം കൂറ്റുകാരുണ്ടല്ലോ. അവരവരുടെ അഭിമതം അതാത വാക്കുകളിൽ സ്ഫുരിക്കുന്നുണ്ടു. ഏതായാലും വിഷമം തന്നെ.

കൊണ്ടൽ വൎണ്ണനായനാഥനിന്നുഞാനതിപ്രിയൻ ശുണ്ഠിയേറ്റമുണ്ടുശുദ്ധനായരൗഹിണേയനും വേണ്ടതെന്തുരണ്ടുപേൎക്കുമിഷ്ടമായുരയ്ക്കുവാ നുണ്ടുദണ്ഡമേവരാലുമാവതല്ലനിൎണ്ണയം. (൩)

                            [ആലോചിച്ച, പ്രകാശം]

എന്നാൽ സ്വയംവരമാണു നല്ലതു. അപ്പോൾ കന്യകയുടെ ഹിതം പോലെ ആവും. നമുക്കെന്നാൽ ആയാസവുമില്ല.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/30&oldid=171463" എന്ന താളിൽനിന്ന് ശേഖരിച്ചത്