താൾ:Subadrarjjanam 1901.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുഭദ്രാൎജ്ജുനം

ഭാഷാനാടകം


രണ്ടാമങ്കം അനന്തരം ബലഭദ്രരും കൃഷ്ണനും ഉദ്ധവരും പ്രവേശിക്കുന്നു.

ബലഭദ്രർ. ഞാനിപ്പോൾ നിങ്ങളെ വരുത്തിയത് സുഭദ്രയുടെ വിവാഹത്തെപ്പറ്റി ആലോചിപ്പാനാണു. അവൾക്കു യൗവനകാലമായിരിക്കുന്നു. കൃഷ്ണൻ ഇതിനെക്കുറിച്ച് യാതൊന്നും ആലോചിക്കുന്നതായി കേൾക്കുന്നതും ഇല്ല.

ഉദ്ധവർ.

ഇവിടുന്നുള്ളപ്പോൾ ഈ വക കാൎ‌യ്യങ്ങളിൽ ശേഷമുള്ളവർ പ്രവേശിച്ചിട്ടാവശ്യമില്ലല്ലോ.

കൃഷ്ണൻ. ജ്യേഷ്ഠനിന്നു പറയുന്നതുകേൾപ്പാൻ ശിഷ്ടമുള്ളജനമെന്നറിയേണം ശ്രേഷ്മാംതവമനസ്സറിയാത ങ്ങിഷ്ടമെങ്കിലുമുരപ്പതയോഗ്യം. (൧) അതിനാൽ യഥേഷ്ടം അരുളിച്ചെയ്യാം.

ബലഭദ്രർ. എന്നാൽ നമ്മുടെ സഹോദരിയെ വേഗത്തിൽ ഭൎത്തൃമതിയാക്കിച്ചെയ്യെണം. ഇനി കാലവിളംബനം നമുക്കു വിഹിതമല്ല.

                                [ഉദ്ധവരോടു]

അങ്ങിനെയല്ലേ? ഉദ്ധവർ.

അതിനെന്തു സംശയം. ഇതുപോലെ തന്നെ മഹാജനങ്ങൾ പലതും പറഞ്ഞു കേട്ടിട്ടുണ്ട്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/29&oldid=171461" എന്ന താളിൽനിന്ന് ശേഖരിച്ചത്