താൾ:Subadrarjjanam 1901.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം
ദുൎ‌യ്യോധനനും ശകുനിയും.
മതിമതി-വളരെ ഭംഗിയായി.
കൎണ്ണൻ.
എന്നാലിനി വേഗത്തിൽ കൊടുത്തയയ്ക്കുകയല്ലെ!
ശകുനി.
അതെ.
ദുൎവ്വിദഗ്ദൻ. [പ്രവേശിച്ച്]
മഹാരാജാവ് സൎവ്വദാ വിജയിയായി ഭവിയ്ക്കട്ടെ!
ദുൎ‌യ്യോധനൻ. [ദൂതന്റെ കയ്യിൽ എഴുത്തു കൊടുത്തു]
ഇതിനെ സമയം പോലെ ബലഭദ്രസ്വാമിയുടെ തൃക്കയ്യിൽ കൊടുക്കണം. വിശേഷിച്ച് ഇങ്ങിനെകൂടി-

[സ്വകാൎ‌യ്യമായി പറയുന്നു]

ദുൎവ്വിദഗ്ദൻ.
അങ്ങിനെതന്നെ-[തൊഴുതുപോയി]
അണിയറയിൽ വൈതാളികന്മാർ.
മഹാരാജാവ് സൎവ്വോൽക്കൎഷേണ വൎത്തിക്കട്ടെ.
ഒന്നാം വൈതാളികൻ.
മഹാരാജാവെ.
ഭുജവീൎ‌യ്യാതിശയത്താൽ പ്രജകളെ രക്ഷിച്ചുവാഴ്കബഹുകാലം
വിജയസഭ്യദാൎച്ചിസുഖം നിജഭാഗ്യംകൊണ്ടുസംഭവിച്ചിടാ.
ശകുനി.

[ചെവികൊടുത്തിട്ട്, ആത്മഗതം]

ഈ ഉപശ്രുതി മംഗളമായിരിക്കുന്നു. ഇത് ദുൎ‌യ്യോധനന്ന് മനസ്സിലാവില്ലത്രെ. സാധു! എന്നാൽ ബുദ്ധി വല്ലതെ ക്ഷയിച്ചുപോകും.
ദുൎ‌യ്യോധനൻ.

[കൎണ്ണനോട് അപവാൎ‌യ്യ]

സഖേ! കാൎ‌യ്യം പറ്റുമെന്നു തോന്നുന്നു. ഉപശ്രുതി മംഗളമായിരിക്കുന്നുവല്ലൊ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/27&oldid=171459" എന്ന താളിൽനിന്ന് ശേഖരിച്ചത്