താൾ:Subadrarjjanam 1901.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാമങ്കം

രെയാണയയ്ക്കേണ്ടത്. ദൂതന്മാരിൽ പ്രധാനിയായി അതിസമൎത്ഥനായിരിക്കുന്ന ദുൎവ്വിദഗ്ദൻ തന്നെ പോകട്ടെ.

                               [ശകുനിയോട് പ്രകാശം]
എഴുത്തും കൊടുത്ത് ദുൎവ്വിദഗ്ദനെ അയച്ചാൽ പോരേ?
ശകുനി.
ഈ ദൂതനെ തിരഞ്ഞെടുത്തത് ഉത്തമമായി. അവന്ന് അന്യചിന്താഭിപ്രായത്തെക്കൂടി ഗ്രഹിക്കുവാൻ സാമൎത്ഥ്യമുണ്ട്.
ദുൎ‌യ്യോധനൻ.
ആരാണവിടെ?
കഞ്ചുകി. [പ്രവേശിച്ച്]
അടിയൻ.
ദുൎ‌യ്യോധനൻ.
ദുൎവ്വിദഗ്ദനോടിവിടെ വരുവാൻ പറയുക.
കഞ്ചുകി.
കല്പനപോലെ. [പോയി]
കൎണ്ണൻ. [എഴുത്തെഴുതീട്ട്]
ഇതുമതിയോ?
ദുൎ‌യ്യോധനനും, ശകുനിയും.
കേൾക്കട്ടെ.
കൎണ്ണൻ. [വായിക്കുന്നു]
വീരന്മാരണിയുന്നചാരുമകുടാല
ങ്കാരമുക്താമണേ!
ധീരന്മാൎക്കിതുയുക്തമല്ലപുനരെന്നാലും
കഥിക്കുന്നു ഞാൻ
പാരംഭദ്രനിമിത്തമായ്മസഖാവായു
ള്ളദുൎ‌യ്യോധനൻ
ധൈൎ‌യ്യംവിട്ടുഴലുന്നിതോൎക്കുകഭവാനല്ലാ
തയില്ലാശ്രയം.
മിത്രമാം രോഹിണീദേവീപുത്രനിന്നുധരിയ്ക്കുവാൻ
മിത്രപുത്രനയയ്ക്കുന്നപത്രമാമിതുസാദരം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/26&oldid=171458" എന്ന താളിൽനിന്ന് ശേഖരിച്ചത്