Jump to content

താൾ:Subadrarjjanam 1901.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സുഭദ്രാൎജ്ജുനം




നേരായിന്നുധരിച്ചുമറ്റുചിലരോ

ടേവംകഥിക്കുന്നതും?
ദൂരെപ്പോകുകതള്ളുകൊള്ളുമിഹനീ
നിന്നീടിലോകാവലായ്
ശൂരൻകഞ്ചുകിഞാനിരിക്കുമളവീ
പ്പിട്ടിങ്ങുപറ്റാദൃഢം (6)



നടീ. [പരിഭ്രമിക്കുന്നു]


സൂത്രധാരൻ [തിരിഞ്ഞു നോക്കീട്ട]



ആൎ‌യ്യേ! ഭയപ്പെടേണ്ട. ആലോചനാമണ്ഡപത്തിലിരുന്നു കൊണ്ട ദുൎ‌യ്യോധനാദികൾ പ്രവേശിക്കുകയാണെന്നു തോന്നുന്നു. അവരുടെ കഞ്ചുകി ഭവതിയുടെ ഗാനത്തെ കേട്ട അന്യഥാ ശങ്കിച്ചു പറഞ്ഞ വാക്കാണിത. ഇനി വേണ്ട കാൎ‌യ്യങ്ങൾക്കായി നമുക്കും വേഗം പോവുക.

[രണ്ടുപേരും പോയി]


പ്രസ്താവന കഴിഞ്ഞു.


................‌


അനന്തരം ദുൎ‌യ്യോധനനും കൎണ്ണനും ശകുനിയും പ്രവേശിക്കുന്നു.
ദുൎ‌യ്യോധനൻ [ആത്മഗതം]
അന്യനിൽ പ്രേമമേറീടുംതന്വിയിൽകാമദേവനും
നിന്ദ്യമെന്നാകിലും കഷ്ടമിന്നതിൽ ചെന്നിതെന്മനം (൮)

ധന്യൻപാൎത്ഥനിവണ്ണമുള്ളതരുണീ
രത്നത്തിനിന്നീവിധം
തന്നിൽ പ്രേമമിയന്നമൂലമരിയെ
ന്നാലും മഹാഭാഗ്യവാൻ
ഇന്നസ്സുന്ദരിയായഭദ്രയെലഭി
ച്ചീടാനുപായങ്ങളെ
ത്തന്നേനോക്കണമെന്നതിന്നൊരു
സഖാവാരുള്ളുകൎണ്ണംവിനാ (൯)

കപടോപായങ്ങളിൽ വിദഗ്ദ്ധനായിരിക്കുന്ന മാതുലൻ കൂടെ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/17&oldid=171448" എന്ന താളിൽനിന്ന് ശേഖരിച്ചത്