Jump to content

താൾ:Subadrarjjanam 1901.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാമങ്കം ൫

യുണ്ടെങ്കിലും ഈ കാൎ‌യ്യമാകയാൽ കൎണ്ണനോടാലോചിക്കുവാനെ തരമുള്ളു. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായവും അരിയാമല്ലോ. [പ്രകാശം]

സഖേ, കൎണ്ണ! കഷ്ടംസുഭദ്രയിലിനിക്കുളവായിരാഗം മട്ടോന്മൊഴിക്കുവിജയങ്കലുമപ്രകാരം കിട്ടീടുവാനവളെയെന്തിനിവേണ്ടതെന്നെ ന്നിഷ്ടൻഭവാൻവഴിതിരഞ്ഞുപറഞ്ഞിടേണം. (൧൦)

ശത്രുവായിരിക്കുന്ന അൎജ്ജുനൻ ഈ വിവരം അറിഞ്ഞാൽ ഏതു വിധമെങ്കിലുംവിഘ്നം വരുത്തും. ആ ദുഷ്ടന ഞാൻ കാമിക്കുന്ന സ്ത്രീകളെ കൈവശമാക്കേണമെന്നൊരു ദുസ്സ്വഭാവം കൂടിയുണ്ട. പാഞ്ചാലിയെ കൊണ്ടുപോന്നത കണ്ടില്ലേ? തന്നിൽ അനുരാഗ ലേശമ്പോലുമില്ലാത്ത അവളെ അപഹരിച്ചവൻ അനുരക്തയായ സുഭദ്രയെ ഉപേക്ഷിക്കുമോ?

                 കൎണ്ണൻ.

സഖേ! സുയോധന! ഭവാൻ ആത്മാവിനെ എന്തിനായിട്ട അവമാനിക്കുന്നു? കേട്ടാലും,

പാൎത്ഥൻപാഞ്ചാലപുത്രീപരിണയമതിനാ യ് വന്നനേരത്തുപാൎത്താ ലാൎത്തന്മാൎപാണ്ഡവന്മാരിതിദയയവരിൽ തെല്ലുനാമന്നുകാട്ടി ചീൎത്തോരുൾക്കോപമോടന്നവരോടുപൊരുതാ നാൎത്തടുത്താൽനമിക്കീ വാറൎത്തയ്ക്കെന്തുള്ളുബന്ധമ്പുനരിതുകരുതീ ട്ടെന്തിനിന്നീവിചാരം. (൧൧)

               ദുൎ‌യ്യോധനൻ.

അതിരിക്കട്ടെ. കഴിഞ്ഞ കഥ പറഞ്ഞിട്ട കാൎ‌യ്യമില്ലല്ലോ. ഇപ്പോൾ വേണ്ടതിനെ ആലോചിക്കുക.

               കൎണ്ണൻ.

ആലോചിക്കുവാനൊന്നുമില്ല. സുഭദ്ര ഭവാനെ ത്യജിച്ച അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/18&oldid=171449" എന്ന താളിൽനിന്ന് ശേഖരിച്ചത്