ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
<poem>
ഒന്നാമങ്കം
മോ ശാപമൊ ഇല്ല. എന്നാൽ, ഇതത്ര സാധാരണയല്ലെന്നു മാത്രമെ ഞാൻ പറഞ്ഞതിനൎത്ഥമുളളൂ. ആകട്ടെ, ആ നാടകത്തിന്ടെ പേരെന്താണു?
നടി.
'സുഭദ്രാൎജ്ജുനം' എന്നാകുന്നു.
സൂത്രധാരൻ.
| “ | വളരെ പ്രഥിതൻ നായക
നളവറ്റരസജ്ഞരുള്ളതായസഭാ
കളമൊഴിയാളുടെകവിതാ
വളരുന്നൂഹൃദിനമുക്കുമുത്സാഹം.(൪)
|
” |
അതിനാൽ മനോഹരമായിരിക്കുന്ന ഈ വസന്തകാലത്തെ ഉദ്ദേശിച്ച് ഭവതി സംഗീതം ആരംഭിച്ചാലും. ഇപ്പോൾ ഇതാ,
| “ | മെല്ലെച്ചെന്നുലതാഗൃഹത്തിലുതിരും
പൂരേണുഭസ്മംധരി
ച്ചുല്ലാസാലണയുന്നഭൃംഗനിരയാം
രുദ്രാക്ഷമാല്യത്തൊടും
നല്ലാമോദമിയന്നമാധവസഖൻ
മന്ദാനിലൻ ഗൂഢമായ്
ചെല്ലുന്നൂയതിപോലെമാധവിയെയൊ
ന്നാലിംഗനംചെയ്യുവാൻ.(൫)
|
” |
നടി.
ഗാനം ചെയ്യുന്നു
| “ | അങ്ങിനേതന്നേ
വളരുമൊരൗത്സുക്യമൊടും
കളവാക്കാൽധാൎത്ത്രരാഷ്ട്രശകുനികളാൽ
വളരെക്കൎണ്ണാനന്ദം
തെളിവൊടുനൽകപ്പെടുന്നിതിതുകാലം.(൬)
[അണിയറയിൽ]
ആരാണങ്ങുമറഞ്ഞുനിന്നിവൎപറ
ഞ്ഞീടുന്നതെല്ലാംബലാൽ
|
” |
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Marathp എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
