ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ശ്രീ
കാളിദാസമഹാകവിപ്രണീതം
ശൃംഗാരതിലകം.
പ്രാചീനകവിപുംഗവന്മാരിലഗ്രേസരനും വിശേഷതഃശൃംഗാരവർണ്ണനയിലദ്വിതീയനും ആയ ശ്രീകാളിദാസമഹാകവി ശൃംഗാരരസനിഷ്യന്ദികളായ ചില പദ്യങ്ങൾകൊണ്ടു ലോകത്തിനു പരമാനന്ദമുളവാക്കുവാൻ മുതിർന്ന് ഒന്നാമതായി വർണ്ണനീയരസത്തിന്നു പ്രധാനാലംബനമായ നായികയുടെ സ്വരൂപത്തെ, വിഷയികൾക്കു പരമനിർവൃതീസ്ഥാനമെന്നു ഭംഗ്യന്തരേണ പ്രതിപാദിക്കുന്നു--
ബാഹൂ ദ്വൗചമൃണാള,മാസ്യകമലം,
ലാവണ്യലീലജലം,
ശ്രോണീതീർത്ഥശിലാച, നേത്രശഫരീ,
ധമ്മില്ലശൈവാലകം,
കാന്തായാഃ സുനചക്രവാകയുഗളം,
കന്ദർപ്പബാണാനലൈ-
ർദ്ദഗ്ദ്ധാനാമവഗാഹനായവിധിനാ
രമ്യം സരോ നിർമ്മിതം. 1
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |