പഥൈ: കിംധൂർത്ത നിർവ്വഞ്ചസേ" "കിംമാം നിരീക്ഷസി ഘടേന കടിസ്ഥിതേന" ഇത്യാദിയും മറ്റും കാളിദാസന്നു വരാവുന്ന തെറ്റുകളാണോ? ചില ദിക്കിൽ തീരെ അനുപത്തി തോന്നിയതു മാറ്റിച്ചേർത്തിട്ടുമില്ലെന്നില്ല.
ഇങ്ങിനെയെല്ലാമാണെങ്കിലും ശൃംഗാരരസികന്മാർക്ക് ഈ പുസ്തകം ഏറ്റവും ആനന്ദപ്രദമായിരിക്കുമെന്നു തന്നെയാണു എന്റെ പൂർണ്ണമായ വിശ്വാസം. "അപ്പം തിന്നാൽ പോരേ, കുഴി എണ്ണണോ" എന്നു ചോദിക്കാറുള്ളതുപോലെ ഇതിന്റെ കർത്താവിനെ അത്ര തീർച്ചപ്പെടുത്തിയിട്ടു വേണമെന്നില്ലല്ലോ ഇതു വായിച്ചു രസം അനുഭവിപ്പാൻ. ഇതിലെ ഓരോ പദ്യവും ശബ്ദഭംഗികൊണ്ടും ആശയഭംഗികൊണ്ടും കാളിദാസന്റെ കവിതയോടു കിടപിടിക്കുവാൻ യോഗ്യതയുള്ളതുതന്നെയാണു.അതിനാൽ അമൂല്യമായ ഈ 'തിലകം' എല്ലാ കാമിനീകാമുകന്മാർക്കും വിലയേറിയ ഒരലങ്കാരമായിത്തന്നെ ഇരിക്കുമെന്നുള്ളതിന്നു യാതൊരു സംശയവുമില്ല.ഇതിൽ ഇനിയും വല്ല അനുപപത്തിയോ സ്ഖാലിത്യമോ കാണുന്നുണ്ടെങ്കിൽ ഗുണപ്രണയികളായ വിദ്വാന്മാർ സദയം ചൂണ്ടിക്കാണിച്ചു തരുമെന്നുള്ള വിശ്വാസത്തോടു കൂടി ഈ ചെറുകൃതി ഇതാ പണ്ഡിതന്മാരുടെ മുമ്പിൽ അവതരിപ്പിക്കുന്നു.
തൃശ്ശിവപേരൂർ, 15-1-1100. |
ദേശമംഗലത്ത് ഉക്കണ്ടവാരിയർ. |
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |