സാരം--തീജ്വാലപോലെ അസഹ്യതരമായ കാമബാണങ്ങളേറ്റു ചുട്ടെരിയുന്ന ജനങ്ങൾക്ക് ഇറങ്ങിനിന്നു നിർവൃതിയേല്പാൻ ബ്രഹ്മദേവൻ തന്നെ കമനീയമായ ഒരു തടാകം നിർമ്മിച്ചിട്ടുണ്ട്. അതിൽ സ്വദയിതയുടെ രണ്ടു കരങ്ങളാണു മൃണാളമായിട്ടുള്ളത്. എന്നുമാത്രമല്ല അവളുടെ മുഖത്തെ പൊൽത്താർകുലമായും സൗന്ദര്യധാരയെ ക്രീഡാജലമായും നിതംബബിംബത്തെ സോപാനപങ് ക്തിയായും കണ്ണിണയെ മീനങ്ങളായും വാർകുന്തളത്തെ കരിഞ്ചണ്ടിയായും കൊങ്കമൊട്ടുകളെ ചക്രവാകമിഥുനമായും വിചാരിക്കേണ്ടതാണ്. വളരെക്കാലമായി ദേശാന്തരഗതനായ വല്ലഭന്റെ വിയോഗത്താൽ ദുഃഖിതയായ നായിക വസന്തകാലം വന്നപ്പോൾ അത്യുൽക്കണ്ഠിതയായിത്തീർന്നു നിരാശപ്പെട്ടു വിലപിക്കുന്നു--
ആയാതാ മധുയാമിനി, യദി പുന-
ൎന്നായാത ഏവ പ്രഭുഃ
പ്രാണായാന്തു വിഭാവസൗ, യദി പുന-
ൎജ്ജന്മഗ്രഹം പ്രാർത്ഥയേ
വ്യാധഃകോകിലബന്ധനേ, വിധുപരി-
ധ്വംസേച രാഹൂഗ്രഹഃ,
കന്ദൎപ്പേ ഹരനേത്രദീധിതി,രിയം
പ്രാണേശ്വരേ മന്മഥഃ. 2
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Aparnnababu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |