താൾ:Sree Kashimahathmyam Kilippattu 1907.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൯൨
കാശീമാഹാത്മ്യം

മൃത്യുഞ്ജയംകരുണാകരംശങ്കര കാത്യായനീപ്രിയവല്ലഭമീശ്വരം. മുഗ്ദ്ധേന്ദുശേഖരംവിശ്വൈകനായകം മുക്തിപ്രദംമുകുന്ദാർച്ചിതാംഘ്രിദ്വയം. കൃത്തിവസനംകൃതാന്താനുകാരിണം ഭക്തപ്രിയംഭവഭഞ്ജനംശാശ്വതം. ചിത്തേദൃഢതരംധ്യാനിച്ചുനിശ്ചലം തത്രവാഴുന്നതുകണ്ടിതുവ്യാസനും. ധന്യനാംസംവർത്തമാമുനിതന്നുടെ പുണ്യാശ്രമപദത്തിന്നടുത്താദരാൽ. തന്നുടെശിഷ്യഗണങ്ങളോടുംതത്ര സന്നഖേദംവസിച്ചീടിനാൻവ്യാസനും. വേദാർത്ഥതത്വവിത്താംമുനിശിഷ്യരെ വേദാദ്ധ്യയനമമ്പോടുചെയ്യിച്ചിതു. അദ്ധ്യയനോത്ഭവകോലാഹലത്തിനാൽ തദ്ധ്യാനവിഘ്നംഭവിച്ചിതതുനേരം. സിദ്ധനാംസംവർത്തമാമുനിനായകൻ സ്വദ്ധ്യാനമങ്ങുവെടിഞ്ഞുനോക്കുംനേരം. വ്യാഖ്യാനതല്പരനായ്‌വസിക്കുന്നോരു വിഖ്യാതനാംവ്യാസനെക്കണ്ടനന്തരം. നല്ലവണ്ണംതാനറിയുമെന്നാകിലും മെല്ലവേചോദിച്ചുസംവർത്തനിങ്ങിനെ. ആരെടോചൊൽകഭവാനെവിടുന്നിഹ നേരേസമാഗതനായതുംകാശിയിൽ. വാസംഭവാനെത്രകാലമായെന്നതും ഭാസുരബുദ്ധേപറകെടോസാദരം. ഇത്തരംസംവർത്തമാമുനിതൻഗിരം സത്യവതീസുതൻകേട്ടോരനന്തരം. ഉത്തരമേതുമുരച്ചീലതുനേര- മുത്ഥായജൈമിനിതാനുമുച്ചൈസ്തരം. ചിത്തേഹസിച്ചവൻപോലുരച്ചീടിനാൻ ചിത്രമിദമഹോബ്രഹ്മൻമഹാമുനേ. സത്യവതീസുതനാകിയവ്യാസനെ സ്സത്തമനാംഭവാൻതാനറിയുന്നില്ലെ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/96&oldid=171351" എന്ന താളിൽനിന്ന് ശേഖരിച്ചത്