താൾ:Sree Kashimahathmyam Kilippattu 1907.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൩
പഞ്ചമാദ്ധ്യായം

വർത്തമാനൻസർവ്വലോകത്തിലുമ്പുരു- ഷോത്തമൻസാക്ഷാലനർഗഘ്യവാണീയുതൻ. ദ്വൈപായനൻസർവ്വവിദ്യാനിധിമഹാ താപസവർയ്യനാമിദ്ദേഹമിപ്പൊഴെ. തന്നുടെശിഷ്യഗണങ്ങളോടൊന്നിച്ചു പുണ്യമാംനൈമിശാരണ്യത്തിൽനിന്നിഹ. വന്നിതിപ്പോൾത്തന്നെവാരാണസീപുരം തന്നില്പ്രസംഗംനിമിഥ്റ്റമെന്നോർക്കെടൊ. ഇന്നൊരു‌കാർയ്യവശാൽവന്നതല്ലെന്നു നന്നായറിഞ്ഞുകൊണ്ടാലുംതപോനിധേ. സത്തമനാകുമിദ്വൈപായനമുനി- യത്രവാഴുന്നിതെന്നാലവിടെത്തന്നേ. ഉത്തമതീർത്ഥങ്ങളൊക്കെയുമുണ്ടെന്നു ചിത്തതാരിങ്കൽധരിച്ചുകൊണ്ടീടുക. നമ്മൾക്കുധർമ്മവ്യവസ്ഥാപനാർത്ഥമാ- യാമ്നായഭാഗകൃത്താണീമുനീശ്വരൻ. ഇത്തരംജൈമിനിതന്നുടെഭാഷിതം ശ്രുത്വാമുനീന്ദ്രനാംസംവർത്തനന്നേരം. വ്യക്താക്ഷരംജൈമിനിയാംമുനിതന്നോ- ടിത്തരമല്പംഹസിച്ചുചൊല്ലീടിനാൻ. ജൈമിനേകാശിയിൽവന്നോരുനീയിഹ സാമഹീനംപറഞ്ഞീടരുതീവിധം. ധർമ്മസമേതവാക്യംഭഗവാൻവ്യാസ- നുണ്മയോടിന്നരുൾചെയ്യട്ടെസാദരം. ഭാസാമഹാഭാഗനാകുമീധന്യനെ വ്യാസമഹാമുനിയെന്നറിയുന്നുഞാൻ. എന്നാകിലുംധർമ്മബാധനചേഷ്ടിത- മിന്നിഹവ്യാസന്നുയുക്തമല്ലേതുമേ. എന്നതുകേട്ടോരനന്തരംവ്യാസനും തന്നുടെശിഷ്യർക്കുകാശിമാഹത്മ്യത്തെ. ഒന്നൊഴിയാതെകേൾപ്പിക്കേണമെന്നോർത്തു മന്ദസ്മിതംചെയ്തിവണ്ണമരുൾചെയ്തു. ബ്രഹ്മൻതപോനിധേസംവർത്തമാമുനെ സന്മതേഞാൻധർമ്മബാധനചേഷ്ടിതം-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/97&oldid=171352" എന്ന താളിൽനിന്ന് ശേഖരിച്ചത്