താൾ:Sree Kashimahathmyam Kilippattu 1907.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൧
പഞ്ചമാദ്ധ്യായം

ഏതൊരു‌മർത്ത്യരാൽസേവ്യയെന്നുള്ളതും സാദരംചൊല്ലീടുവൻകേട്ടുകൊള്ളുവിൻ. യാതൊരുത്തന്നുസ്വജാത്യാനുസാരമാ- മേതൊരുധർമ്മംവിധിച്ചിരിക്കുന്നിതോ. തദ്ധർമ്മനിഷ്ഠരാൽത്തന്നെവാരാണസീ നിത്യവുംസേവ്യയാണെന്നറിഞ്ഞീടേണം. അന്യരംയുള്ളവർതമ്മുടെസേവെക്കു മന്നിടെകുഗ്രാമതുല്യയായേവരൂ. ആകയാൽധർമ്മിഷ്ഠശക്തിശാന്തരായ് രാഗരോഷദ്വേഷവർജ്ജിതരായ്‌സദാം ചന്ദ്രചൂഡോപാസകരായ്‌വിമുക്തിയെ ത്തന്നെവാഞ്ഛിച്ചുവാണീടുംജനങ്ങളാൽ സേവിച്ചിടേണമവർക്കുസാക്ഷാൽബ്രഹ്മ കൈവല്യമാശു‌നൽകുന്നുവാരാണസീ. മുന്നംപരാശരപുത്രനാംവ്യാസന- ലന്യൂനവിദ്വേഷമുണ്ടാകകാരണാൽ. പന്നഗഭൂഷണൻവാരാണസീപുരം തന്നിൽനിന്നപ്പുറത്താക്കിനാൻവ്യാസനെ. എന്നതുകേട്ടുമുനികൾഭൃഗുമുനി തന്നെവന്ദിച്ചചോദിച്ചാരതുനേരം. ദോഷാകരധരനായവിശ്വേശനു ദ്വേഷംപരാശരജങ്കൽവളരുവാൻ. ദോഷമെന്തെന്നനുഷ്ഠിച്ചൂമുനികുല ഭൂഷണനായപരാശരനന്ദനൻ. ദോഷജ്ഞഞങ്ങളോടിന്നതുചൊല്ലീടു- കീഷൽതീരുംവണ്ണമാത്മവിത്താരംഭവാൻ. തോഷമോടേമുനിമാർഗിരംകേട്ടോരു ശേഷംഭൃഗുതാനുമേവമരുൾചെയ്തു. വാസുദേവന്റെകലാമായനാകിയ വ്യാസമുന്നിശ്വരൻസത്യവതീസുതൻ. പാരാതെശിഷ്യഗണങ്ങളോടൊന്നിച്ചു വാരാണസിക്കൊഴുന്നെള്ളീടിനാൽപുരം. തത്രഗമിച്ചോരനന്തരംതാപസ സത്തമനായസംവർത്തമുന്നീശ്വരൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/95&oldid=171350" എന്ന താളിൽനിന്ന് ശേഖരിച്ചത്