രവിചന്ദ്രാഗ്നിവിദ്യുൽഗ്രഹതാരങ്ങളുടെ
ഛവിലിംഗത്തെപ്രകാശിപ്പിപ്പാൻമതിയല്ലാ.
ഈവണ്ണമുള്ളവിശ്വനാഥാഖ്യമഹാലിംഗം
കൈവല്യപ്രദംവിളങ്ങീടുന്നൂകാശിതന്നിൽ:
അങ്ങിനേയുള്ളമഹാലിംഗത്തെദ്ദർശിപ്പോർക്കു
മംഗലമായമോക്ഷംസിദ്ധിക്കുമസംശയം.
അവിടെബ്രഹ്മാത്മകശിവലിംഗങ്ങളോർത്താ-
ലവധിയില്ലാതെയുണ്ടറികനൃപോത്തമ.
തത്തല്ലിംഗങ്ങളുടെദർശനാർച്ചനാദികൾ
ഭക്ത്യാചെയ്കിലോമനശ്ശുദ്ധിയുംപ്രാപിച്ചീടും.
വിശ്വനായകൻതന്റെദക്ഷിണഭാഗത്തിങ്കൽ
ശശ്വച്ചിന്മയിയായവാപിയുമൊന്നുണ്ടെല്ലൊ.
തത്തോയസേവനത്താൽത്തന്നേകേവലംപര
തത്വവുമകതാരിലുദിക്കുമറിഞ്ഞാലും.
ഉത്തമന്മാരായുള്ളമുനികളൃഷികളു-
മദ്ധ്വരകർമ്മപരാങ്മുഖന്മാരായിത്തന്നെ.
ചിത്തമോദേനമോക്ഷംസുലഭമെന്നതോർത്തു
തത്രൈവനിത്യംസുഖത്തോടേവാണരുളുന്നൂ.
ഒട്ടൊഴിയാതെയുള്ളമുനികൾയാഗാദിയെ
വിട്ടുതത്രൈവസദാവാസമായോരുശേഷം.
സ്രഷ്ടാവുമദ്ധ്വരാദികർമ്മവിച്ശിത്തിയറി-
ത്തൊട്ടേറവിചാരംപൂണ്ടവിടെച്ചെന്നുപിന്നെ.
തുഷ്ടൃാസംയുതംപത്തുവാജിമേധത്തെച്ചെയ്തു
വിഷ്ടപനാഥൻതന്നെസ്സേവിച്ചുവഴിപോലെ.
വിശ്വസൃക്കൃ്യതങ്ങളാമശ്വമേധങ്ങളാലെ
വിശ്വനായകൻതാനുമത്യന്തംസംപ്രീതനായ്.
പുഷ്കരോത്ഭവൻതന്റെമുമ്പിലമ്പോടുവന്നു
പുഷ്കരശരാരിയുമിവണ്ണമരുൾചെയ്തു.
കേൾക്കെടോപത്മയോനേനിനക്കുവേണ്ടുംവര-
മാക്കമോടിപ്പോൾതരുന്നുണ്ടുഞാൻചൊല്ലീടുക.
ശങ്കരൻതന്റെവാക്യമീവണ്ണംകേട്ടനേരം
പങ്കജഭവൻതാനുമേവമങ്ങുണർത്തിച്ചാൻ.
ഭഗവൻമഹാദേവവിശ്വനായകവിഭൊ
നിഗമാത്മകഗൊരീനായകകേട്ടീടേണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |