തെല്ലമേമതിയിങ്കൽവിജ്ഞാനവിവേകാദി-
യില്ലാതെയുള്ളമൂഡർക്കെങ്ങിനേസിദ്ധിക്കുന്നൂ.
സാധനസമ്പത്തിയെക്കൂടാതെഭവിക്കയി-
ല്ലേതൊരുവനുംഭവനാശമെന്നറിഞ്ഞാലും.
സാധനസമ്പത്തിയെന്തെവിടെനിന്നെങ്ങനെ
സാധിപ്പതെന്നുകേട്ടീടേണമെങ്കിലോചൊല്ലാം.
അഗജാപതിസ്ഥാനമാകിയകാശിയെന്നു
സുഗരീയശിയായനഗരീശോഭിക്കുന്നൂ.
ധരണീപതേത്രസാധനസമ്പത്തിയും
മരണംഹേതുവായിമോക്ഷവുംഭവിക്കുന്നൂ.
ശ്രീകശീതന്നിലുള്ളതീർത്ഥസ്നാനത്താൽത്തന്നേ
ഏകാന്തംമനശ്ശുദ്ധിഭവിക്കുമെന്നുനൂനം.
കൈവല്യംജന്തുക്കൾക്കുനൽകുവാനായിത്തന്നെ
ശർവ്വാണീകാന്തനായവിശ്വനായകൻഹരൻ.
കേവലംവാരാണസീക്ഷേത്രത്തലനുദിന-
മാവാസംചെയ്യുന്നിതെന്നറികനൃപോത്തമ.
വിശ്വനാഥാഖ്യമായദിവ്യമാംശിവലിംഗം
വിശ്വമോഹനമാകുമക്ഷേത്രേവിളങ്ങുന്നൂ.
ഭക്തിയോടതിനുടെദർശനംകൊണ്ടുതന്നെ
തത്വജ്ഞാനൈകനാശകരമാംപാപമെല്ലാം.
സത്വരംനശിച്ചുപോംപുണ്യവുംവർദ്ധിച്ചീടും
ചിത്തെസംശയമതിന്നേതുമേയുണ്ടാകൊല്ലാ.
മാനസേരാഗദ്വേഷകാമക്രോധാഹങ്കാര
ഹീനരായ്പരമഹംസന്മരോമവർനിത്യം.
ജ്ഞാനലോചനംകൊണ്ടുവിശ്വനാഥാഖ്യലിംഗ-
മാനന്ദമോടേദർശിച്ചീടുന്നൂനരപതേ.
കോടിസൂര്യേന്ദുവിദ്യുത്സന്നിഭംലോകവ്യാപ്ത-
മീടെഴുമിന്ദ്രിയങ്ങളഞ്ചിന്നുമരീതമായ്.
നിത്യമായ്നിരജ്ഞനമായ്നിരവദ്യമായോ-
രുത്തമലിംഗംമുക്തിദാനാർത്ഥംവിളങ്ങുന്നൂ.
യാതൊരുലിംഗത്തിന്റെശോഭയാലനാരത-
മാദിത്യദേവൻതാനുംചന്ദ്രനുമഗ്നിതാനും.
താരകങ്ങളുംവിദ്യുത്തുകളുംഗ്രഹങ്ങളും
പാരമാംവണ്ണംശോഭിച്ചീടുന്നൂനരപതേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |