Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൊല്ലിനേനേവംകാശിമാഹാത്മ്യമത്യുത്തമം
കല്യാണപ്രദംദുരിതൌഘനാശനംപുണ്യം.
നല്ലപോലിതുമറിച്ചീടിലുംകേട്ടീടിലു-
മല്ലലൊക്കയുംതീർന്നുപുണ്യവുംവർദ്ധിച്ചീടും.
ധന്യരാംമുനിവരന്മാരേനിങ്ങൾക്കുകാശി
തന്നുടെമാഹാത്മ്യത്തേക്കേൾപ്പാനാഗ്രഹമുള്ളിൽ.
ഉന്നുന്നതുണ്ടെന്നാകിലന്യയാമൊരുകഥ
യിന്നിയുംചൊല്ലാംസാവധാനമായ്ക്കേട്ടുകൊൾവിൻ.
മുന്നുണ്ടായാൻമിഥിലാപുരേജനകനെ-
ന്നുന്നതഗുണഗണസമ്പന്നനായനൃപൻ.
യാജ്ഞവൽക്യനാംമുനിതന്നുപദേശത്തിനാൽ
പ്രാജ്ഞനാംനൃപൻമോക്ഷോപായത്തെഗ്രഹിച്ചുടൻ.
ചിത്തസംശയമെല്ലാംവെടിഞ്ഞുപൂർണ്ണാത്മാവായ്
തത്വാനുഭവപരിപൂർണ്ണനെന്നിരിക്കിലും
ജന്മസംസാരമേറ്റംദുഷ്പാരമെന്നുകണ്ടു
തൻമനസ്സിങ്കലതിദുഃഖംപൂണ്ടൊരുദിനം.
മുക്തിമാർഗ്ഗോപദേശംചെയ്‌വാനായ്നൃപൻമുനി
സഞമനായയാജ്ഞവൽക്യനോടുരചെയ്താൻ.
ഏതൊരുകർമ്മംകൊണ്ടാണഖിലജന്തുക്കൾക്കും
സാദരംമോക്ഷാഭവിച്ചീടുന്നൂമഹാമുനെ.
അതിനെസ്സർവ്വതത്വവേദിയാംഭവാനുടെ
മതിയിലറിയുന്നതെങ്കിലോചൊല്ലീടേണം.
സംസാരനാശഹേതുഭൂതമാംയാതൊന്നിനെ
സ്സംസാരവിത്താംബ്രഹ്മനിഷ്ഠനാലുക്തമായോ.
ദുർല്ലമേതുസർവ്വതാപസന്മാർക്കുംകൂടി-
ക്കില്ലാല്ലാമനതാരീലോർത്തുകാണുമ്പോൾപിന്നെ
ചൊല്ലീടേണമോഭോഗലുബ്ധന്മാരായീടുന്ന
വല്ലാത്തൊരജ്ഞന്മാരായുള്ളവരുടെകഥാ.
ജനകൻതന്റെവാക്യമീവണ്ണംകേട്ടനേരം
ഘനകൌതുകത്തോടെയാജ്ഞവൽക്യനുംചൊന്നാൻ.
നല്ലൊരുമോക്ഷമാർഗ്ഗകേൾപ്പാനിച്ശിക്കയാലെ
നല്ലതുഭവിച്ചീടുംനിനക്കുമഹീപതേ.
ചൊല്ലേറീടുന്നമുനിസത്തമന്മാർക്കുംകൂടി
ദുർല്ലഭമല്ലൊഭവാൻചൊന്നസാധനംപിന്നെ.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/63&oldid=171315" എന്ന താളിൽനിന്ന് ശേഖരിച്ചത്