Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർവ്വമാമുനികളുംയാഗാദികർമ്മംവിട്ടു
സർവ്വദാവേദപാഠശാലികളായിട്ടിപ്പോൾ.
നിർവ്വാണമൊന്നിൽത്തന്നേവാഞ്ഛപൂണ്ടനുദിനം
സർവ്വേശഭവൽക്ഷേത്രമാകിയകാശിതന്നിൽ
നിർവ്യഥംവന്നുവസിച്ചീടുന്നൂഭവൽപ്പാദ-
മവ്യാജഭക്തിപൂർവ്വംസേവിച്ചുനിരന്തരം.
യാഗഭാഗങ്ങളില്ലാഞ്ഞാദിതേയന്മാരേറ്റം
ശോകംപൂണ്ടതിക്ഷീണന്മാരായ്‌വന്നിതുവിഭോ.
ഗീർവ്വാണന്മാരേറ്റവുംക്ഷീണരായ്ഭവിക്കയാ-
ലുവിയിൽമുന്നെപ്പോലെവർഷവുമില്ലാതെയായ്.
വൃഷ്ടിയില്ലായ്കയാലേസമസ്തപ്രജകളു-
മൊട്ടേറക്ഷുധാർത്തരായത്യന്തംദുഃഖിക്കുന്നൂ.
ഇത്തരംത്രിഭുവനപ്രളയമടുത്തതാ-
യത്രസംഭവിച്ചിരിക്കുന്നിതുപശുപതേ.
ഇങ്ങിനേയുള്ളലോകനാശത്തെനീക്കീടേണ-
മംഗജാരാതേസമസ്തേശ്വരകാരുണ്യാബ്ധേ.
ലോകങ്ങൾക്കേതുംനാശംകൂടാതെയിരിപ്പാനായ്
ലോകനായകനീതിയുണ്ടാക്കിച്ചമയ്ക്കേണം.
ധാതാവുതന്റെവാക്യമേവംകേട്ടോരുനേരം
ഭൂതേശൻതാനുംസർവലോകോപകാരാർത്ഥമായ്.
ചേതസിംരംചിന്താപരനായ്ബഹുനേര-
മേതുമേയിളകാതെവസിച്ചോരനന്തരം.
വേധാവുതന്നെനോക്കിയരുളിച്ചെയ്തീടിനാൻ
ഭൂധരാത്മജാകാന്തനാകിയവിശ്വേശ്വരൻ.
ജ്ഞാനമംർഗ്ഗൈകപരന്മാരായമുനിജനം
മാനസശുദ്ധ്യാമമക്ഷേത്രത്തെത്തന്നെയല്ലൊ.
വേദത്തെക്കാളുംസേവിച്ചീടുന്നൂമോക്ഷാർത്ഥമായ്.
സാദരംവിധിനിഷ്ഠാരഹിതന്മാരായ്സദാ.
പിന്നെയെന്തിഹമമസാമർത്ഥ്യമിതിനെഞാ-
നന്യഥാചെയ്തീടുന്നതെങ്ങിനേപത്മയോനേ.
കാശിയിലിതുകാലപര്യന്തംരോഗാദിയു-
മാശയേരാഗദ്വേഷലോഭമോഹാദികളും.
പൈശൂന്യംക്ഷുധാഭയംവിഷയാത്മകമായ
ക്ലേശംകാർപ്പണ്യംവികാരംതഥാലോലപത്വം;































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/66&oldid=171318" എന്ന താളിൽനിന്ന് ശേഖരിച്ചത്