ശാരികാകുലശിരോരത്നമായ്വിളങ്ങുന്ന
ചാരുഭാഷിണിബാലേചാരവേവരികെടൊ.
പേരെഴുംവാരണസീമാഹാത്മ്യമിന്നുംകേൾപ്പാൻ
പാരമാഗ്രഹംവളർന്നീടുന്നൂമനകാരിൽ.
ഗീരുകളേവംകേട്ടുപൈങ്കിളിമകൾതാനും
പാരാതെയുരചെയ്താളത്യന്തംമോദത്തോടെ!
ലോമശാദികളായതാപസേന്ദ്രന്മാർഭൃഗു
മാമുനിയോടുചോദ്യംചെയ്താർപിന്നെയുമേവം
പാർവ്വതീസാന്നിദ്ധ്യത്താൽസ്വധർമ്മിഷ്ഠന്മാരുടെ.
സർവ്വപാപവുംസദാനശിപ്പിക്കുന്നതായി
സ്വർന്നദിജലകണൌഘങ്ങളാൽശീതളമാം
പന്നഗാഭരണന്റെമന്ദിരംമഹാരമ്യം.
ഏറ്റവുംകർണ്ണാമൃതരസമാംകാശിതന്റെ
യൂറ്റമമേതൃപ്തിഭവിക്കുന്നതില്ലാകയാലെ
മുറമമിന്നിയുമരുൾചെയ്യേണംദയാനിധേ.
സത്തമന്മാരാംമുനിമാരുടെഗിരംശ്രവി-
ച്ചിത്തരംഭൃഗുമുനിവുംഗവനുരചെയ്താൻ.
ശ്രദ്ധയാശങ്കവിട്ടുകാശിതന്മാഹാത്മ്യത്തെ-
യെത്രയുംസ്ഥിരബുദ്ധ്യാകേട്ടുകൊള്ളുവിനെങ്കിൽ.
അത്യന്തംപുരാതനമാകിയോരിതിഹാസ-
മത്രഞാനുംചെയ്യാംമുന്നംകേട്ടതുപോലെ.
പാർത്തലേപുരാസുപർവ്വാവെന്നുപേരായൊരു
പാർത്ഥിവൻസോമവംശംതന്നിലുണ്ടായിരുന്നൂ.
ക്ഷാത്രമാംധർമ്മമാർഗ്ഗംപിഴച്ചീടാതേനിജാ-
മാത്യഭൃത്യാചാർയ്യപുത്രാദിസമ്പത്തിയോടും.
ദ്വാദശാക്ഷൌഹിണീശനായീടുമവൻനിത്യം
മോദേനനിജരാജധാനിയിൽവാഴുംകാലം.
നായാട്ടുതന്നിലതിയായമോഹേനഭൂമീ
നായകൻസ്വല്പമനുചരന്മാരോടുംചേർന്നു.
സത്വരഗതിയാകുമശ്വത്തിന്മുകളേറി
യത്യർത്ഥംഘോരമായകാനനംപ്രവേശിച്ചാൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |