താൾ:Sree Kashimahathmyam Kilippattu 1907.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കാശിമാഹാത്മ്യം

ബാണാസന്ദത്തിൽനിന്നങ്ങുൽസൃഷ്ടങ്ങളായീടും

ശോണിതഭോജനങ്ങളാകിയശരങ്ങളാൽ ഹരിണീസക്തങ്ങളആംഹരിണൌഘങ്ങളേയും

കരിണീയുക്തന്മാരാംകരിവീരന്മാരെയും

മഹിഷവരാഹാദിമൃഗസംഘങ്ങളേയും

സഹസാകൊന്നുകൊന്നുനടന്നൂവനാന്തരെ

വാജിതൻവേഗത്തിനാലാവനംതന്നിൽനിന്നു

രാജാവുമന്യവനം പ്രാപിച്ചനേതിവേഗാൽ

ചാരന്മാരവനീശൻതന്നെക്കാണാഞ്ഞുഖേദാൽ

പാരാതെരാജ്യാനോക്കിഗ്ഗമിച്ചുവാണീടിനാർ

വീരനനായീടുംസുർവ്വാവുമാക്കാനനത്തിൽ

പാരാതെവിശ്രാന്തനായ്നടക്കുംശാന്തരേ

നൂനെപത്മാസ്യമായത്യന്തംനിർമ്മലമായ്

ചേോമോഹനമതായ്സ്മിതകൈരവാഢ്യമയ്

മത്തലോലംബകുലാളകസംശോഭിതമാ-

യത്യന്തംഹംസീനാദമധുരമായിപ്പിന്നെ

നിത്യവും കാമോത്സുകമായതിനപ്രസന്നമായ്

വർത്തിച്ചീടിനനിജകളെത്രമെന്നപോലെ

തത്ര കണ്ടിതുനൃപൻനല്ലൊരു സരോവര-

മെത്രയും കൌതുഹലം പൂണ്ടുനില്ക്കുന്നനേരം

ചിതംജകാന്തമായയരതിതാനന്യയായ

മൂർത്തിയെപ്രാപിച്ചപോലത്യന്തം സുന്ദരിയായ്

എത്രയും കൃശോദരിയായ് നിജസഖീജന

യുക്തയായ് പടുലായതാക്ഷിയായ്മനോജ്ഞയായ്

താരുണ്യഘൂർണ്ണിതാപാഗാശുഗജാലങ്ങളെ

പ്പാരംവർഷന്തിയായിഹാരാഢ്യവക്ഷോജയായ്

തത്തീരദേശേമന്ദവായുശീതകളതരെ

നിസ്തുല്യനന്ദത്തോടും കേളീലോലുപയായി താരാനായകതുല്യവദനാംബുജയായ

നാരീരത്നംത്തെക്കണഅടാനന്നേരം നരവീരൻ

വാരിജാക്ഷിമാർദ്രുതം ദർശനമാത്രത്താലെ

പുരുഷന്മാരെപ്പരംമോഹിപ്പിക്കുന്നുവല്ലൊ

അങ്ങിനെയുള്ളനാരീമണിയെക്കണ്ടുനൃപ

പുംഗവൻതാനും വിനയേനചോദിച്ചുനേവം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/50&oldid=171301" എന്ന താളിൽനിന്ന് ശേഖരിച്ചത്