താൾ:Sree Kashimahathmyam Kilippattu 1907.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൪
കാശീമാഹാത്മ്യം

സ്ഥൂലപാപംകാശിതന്നിൽനിന്നാർജ്ജിച്ചു ചാലവേയന്യത്രപോയ്‌മൃതനാകിലൊ. സങ്കല്പകോടികളൊക്കൊണ്ടുമേതുമെ തൻകിൽബിഷംനശിച്ചീടുകയില്ലല്ലൊ. നിത്യയാത്രാവിധികൊണ്ടുനശിച്ചുപൊ- മത്യന്തസൂക്ഷ്മപാപംധരിച്ചീടുവിൻ. മന്ദാകിനിയിലുഷഃകാലമജ്ജനം പിന്നെമദ്ധ്യാഹ്നെമണികർണ്ണികയിലും. മജ്ജനംചെയ്തുടൻവിശ്വേശ്വരനെയും ധൂർജ്ജിടീകാന്തയാംപാർവ്വതീതന്നെയും. ഉദ്ദീപ്തനാംദുണ്ഡിരാജനേയുംപുന- രദ്ദണ്ഡപാണിയേയുംഭൈരവനെയും. നിത്യവുംകാശിയിൽപൂജചെയ്തീടിലോ സത്വരംസൂക്ഷ്മപാപംനശിക്കുംദൃഢം. ഇത്തരംയാത്രാപരനായ്‌സ്വധർമ്മത്തി- ലത്യന്തനിഷ്ഠനാംയാതൊരുത്തൻസദാ. തത്രകാശ്യാംവസിക്കുന്നിതവന്നുടൻ മുക്തിസിദ്ധീച്ചീടുമില്ലൊരുസംശയം. ഇത്തരംമാമുനിശ്രേഷ്ഠൻഭൃഗുമുനി സത്തമന്മാരോടരുൾചെയ്തുതാദരാൽ. ശ്രദ്ധയാകേൾക്കയുംചൊൽകയുംചെയ്കിലോ സിദ്ധിക്കുമാനന്ദമാംപദമേവനും. മൃത്യുഞ്ജയവിശ്വനായകശങ്കര ഭക്തിപ്രിയകരുണംനിധേഗോപതേ. മുഗ്ദ്ധേന്ദുചൂഡമുകന്ദാദിപൂജിത മിത്രാംത്മജാന്തകശംഭോവൃഷദ്ധ്വജ. കാത്യായനീമണവാളനിരന്തരം കാത്തുകൊൾകെന്നിരുന്നൂകിളിപ്പൈതലും.

ശ്രീകാശിമാഹാത്മ്യം ദ്വിതീയാദ്ധ്യായം സമാപ്തം.

__*‌__































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/48&oldid=171298" എന്ന താളിൽനിന്ന് ശേഖരിച്ചത്