ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬ കാശിമാഹാത്മ്യം
പിന്നെയുംനിജനിജമാഹാത്മ്യംകൊണ്ടുണ്ടായോ--
രുന്നതശസ്രാസ്രങ്ങൾകൊണ്ടവർയുദ്ധംചെയ്താൽ.
അന്യോന്യമുള്ളശസ്രപാതത്താലിരുവരും
ഭിന്നഗാത്രരായ്രക്തംകൊണ്ടഭിഷിക്തന്മാരായ്.
ഇങ്ങിനെതന്നെനൂറുവത്സരംവിരിഞ്ചനും
ശാർങ്ഗപാമിയാ രമാവല്ലഭൻതാനുംതമ്മിൽ.
സംഗരമതിഭയകരമാംവണ്ണംചെയ്തു--
മങ്ങവർക്കേതും ജയാജയങ്ങൾഭവിച്ചീലാ.
അന്നേരംശരല്കാലചന്ദ്രന്മാരയുകമ--
ങ്ങൊന്ന! ച്ചുകൂടിയുദിച്ചുയർന്നതേജസ്സോടും.
മുന്നിലാമ്മാമകാണായ്പന്നിതങ്ങവർക്കപ്പോ--
ളിന്ദുശേഖരലിംഗമെത്രയുംതേജോമയം.
അതിങ്കൽനിന്നുവ്യാപിച്ചുള്ളാരുജ്യോതിസ്സുക--
ണ്ടതിനിഷ്പഭന്മാരായിവിസ്മിതന്മാരായുള്ള.
ദൈതേയംവെരിയായവിഷ്ണുവുംവിരിഞ്ചനും
ഭീതിപൂണ്ടിനിയിപ്പോൾചെയ്യേണ്ടതെന്തെന്നുള്ളിൽ.
ഏതുമേതിരിയാതെകുറഞ്ഞൊന്നഗ്രേകാണും
ജ്യോതിസ്സെങ്ങിനെയുണ്ടായെവിടെനിന്നിതേവം.
ചിത്തത്തിൽവിചാരിച്ചുനില്ക്കുമ്പോൾമഹാലിംഗ--
മദ്ധ്യത്തിലൊരുപുമാൻതന്നെയുംകാണായുവന്നു.
പിംഗലജടജൂടധാരിയായ്നരകപാ--
ലങ്ങളെക്കൊണ്ടുംജഗങ്ങളെക്കൊണ്ടുമേറ്റം.
മംഗലമാമ്മാറലംകൃതനായ്ദിഗ്വസ്രനായ്
ഭഗ്യാകുന്ദേന്ദുതുല്യനിർമ്മലതേജസ്വിയായ്.
പ്രത്യക്ഷമായിക്കണ്ടനേരത്തുവിരിഞ്ചനും
ദൈത്യാരിതാനുമേവംമനസിനിശ്ചയിച്ചാർ.
ചിത്രമെത്ര യുമിദുമിക്കാണായവൻസർവ്വ
ശക്തനാംപരൻപുമാനില്ലസംശയമേതും.
ഇത്തരമുറച്ചവർവൈദികസ്രോത്രങ്ങളാ--
ലുത്തമപുരുഷനെസ്തുതിച്ചാരതുനേരം.
ശങ്കരശംഭോമഹാദ്രവദേവേശപ്രഭോ
തിങ്കൾ ശേഖരകരുണാധിധേപശുപതേ.
ഗംഗാകാമുകസമസ്തേശ്വരമഹേശ്വര
മംഗലാത്മ കത്രിപുരാന്തകവ്യോമകേശ.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
