താൾ:Sree Kashimahathmyam Kilippattu 1907.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമാദ്ധ്യായം

പങ്കജപത്രതുല്യനയനങ്ങളുംരത്ന
കങ്കണാദികളായഭൂഷണജാലങ്ങളാൽ.
ശോഭിതമായി ജ്ജലാന്തർഗ്ഗമായിട്ടതി--
ശോഭനമായ ദഹംധരിച്ചോരനന്തരം.
നൂറുയോജനവിസ്താരംപൂണ്ടുബാലാർക്കന
നേരായുജ്വലിച്ചീടുംതൻനാഭിപത്മ ത്തിങ്കൽ.
നിന്നുളവായിച്ചമഞ്ഞീടിനാൻധാതാവുതാ--
നന്നേരംനാലുദിക്കുംനോക്കിനാൻപിതാമഹൻ
ആരെയുമൊരേടത്തുംകണ്ടതില്ലപ്പോളക--
താരതിൽസർവ്വേശ്വരൻതാൻ തന്നെയെന്നുമോർത്താൻ.
ഏവമജ്ഞാനിയായിട്ടഹങ്കാരിയാംപത്മ--
ഭൂവിനെയറിഞ്ഞോരുഭഗവാൻ ജനാർദ്ദനൻ.
തന്നുടെരൂപംകാട്ടിക്കൊടുത്തുനീയാരെന്ന--
തന്നേരം ചോദിച്ചപ്പോൾബ്രഹ്മാവുമുരചെയ്താൻ.
ഞാനല്ലോസാക്ഷാൽ സർവ്വഭൂതനായകൻ താനും
ഞാനല്ലോഭവാനുടെകാരണഭൂതൻതാനും.
ഞാനല്ലോസൃഷ്ടിചെയ്തുതിക്കാണായവയെല്ലൊ--
മൂനമെന്നിയേയെന്നെയറിയുന്നീലേഭവാൻ.
പങ്കജഭവൻ തന്റെ വാക്യമിങ്ങിനെകേട്ടു
പങ്കജനേത്രൻ താനുമുള്ളാതിലേവാമാർത്താൻ.
ആശ്ചര്യമവിദ്യതന്മാഹാത്മ്യമോർത്തുകണ്ടാ--
ലാശ്ചര്യമിവന്മമനാഭിപങ്കജജാതൻ.
നിശ്ചിയാമഹാമൂ ഢധീയാമീച്ചതുർമ്മുഖ--
നീശ്വരനായയോരെന്നെയറിയുന്നീലയേതും.
ഇത്തരംനിജഹൃദിചിന്തിച്ചവിരിഞ്ചനോ--
ടുത്തരമരുൾചെയ്താനിന്ദി മനോഹരൻ.
പങ്കജയോനേനിജഹേതുഭൂതമാനായി--
പങ്കജാമമവഴിപോലെനോക്കീടുവാൻ.
ആയതുനോക്കിയറിഞ്ഞിട്ടുനിന്നുടെഗുരു--
വായോരെന്നെത്തന്നെനീശരണംപ്രാപിച്ചാലും.
എന്നവരിരുവരുംതങ്ങളിൽവിവാദിച്ചു
വന്നോരുമഹാരോഷംസഹിയാഞ്ഞതുനേരം.
ഞാനല്ലോമുമ്പൻമുമ്പൻഞാനല്ലോഞാൻഞാൻഞംനെന്നു
മാനത്താൽവാക്കുകൊണ്ടുയുദ്ധംചെയ്തിതുപാരം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/9&oldid=171344" എന്ന താളിൽനിന്ന് ശേഖരിച്ചത്