താൾ:Sree Kashimahathmyam Kilippattu 1907.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അംഗജാരാതേഗിരിജാപതേഭൂതപതേ
പിംഗലജടാജൂടധരവിശ്വേശശംഭോ
ശാശ്വതസനാതനസകലജഗന്മയ
ഈശ്വരവൃഷദ്ധ്വജപാലയനമോസ്തുതേ.
ഇത്തരംബഹുവിധംസ്തുതിച്ചുവിരിഞ്ചനും
ദൈത്യാരിതാനുംഭക്ത്യാവന്ദിച്ചുനില്ക്കുന്നേരം.
എത്രയുംപ്രസാദിച്ചുകമലാസനപത്മ-
നേത്രന്മാരോടീവണ്ണമരുളിച്ചെയ്താനീശൻ.
നിർഭരംതേജോമയമാകിയമഹാലിംഗ-
മത്ഭുതമിതുഭവാന്മാരാൽസംദൃഷ്ടമായി
ഭക്തികയ്ക്കൊണ്ടുസ്തുതിക്കപ്പെട്ടിതതിനാൽഞാ-
നെത്രയുംപ്രീതനായ്ബ്ഭവിച്ചിതതുമൂലം.
ചിത്തത്തിലിഷ്ടവരമെന്തതുവരിച്ചാലു-
മത്രഞാൻ‌നൽകീടുവനാദിജന്മാരേചൊൽ‌വിൻ.
എന്നതുകേട്ടങ്ങപേക്ഷിച്ചിതുവിരിഞ്ചനു-
മിന്ദിരാരമണനുമന്നേരംഭക്തിയോടെ.
ശങ്കരസദാശിവഞങ്ങളിൽ‌പ്രസന്നനാ-
യെങ്കിലോഭവാൻതങ്കൽഞങ്ങൾക്കുനിശ്ചലയാം.
ഭക്തിയുണ്ടാകവേണം മറെറാരുവരംഞങ്ങൾ
മുഗ്ദ്ധേന്ദുമൌലേവരിക്കുന്നീലാജഗപ്പതേ.
എന്നാലുമൊരുശങ്കഞങ്ങടെഹൃദയത്തിൽ
വന്നുദിക്കുന്നിതതുംതീർത്തുകൊള്ളേണംവിഭോ.
തേജോരൂപമായുള്ളയാതൊരുലിംഗേഭവാൻ
ഹേജഗല്പതേവർത്തിക്കുന്നിതെന്തതിൻ‌നാമം.
എന്തൊന്നാശ്രയമെന്തുരൂപം‌മാഹാത്മ്യമെന്തെ-
ന്നന്തൎമ്മോദേനസൎവ്വംചൊല്ലേണംദയാനിധേ.
എന്നതുകേട്ടുമഹാദേവനുമരുൾചെയ്താൻ
മുന്നിൽശോഭിച്ചുകാണാകുന്നോരീമഹാലിംഗം.
വിശ്വനാഥാഖ്യംസച്ചിദാനന്ദസ്വരൂപകം
വിശ്വപാതകഹരം മോക്ഷദം‌മഹാദിവ്യം.
ലിംഗദേഹത്തിൻ‌ലയം‌പരമം‌വിശേഷമായ്
സംഗമിപ്പിക്കകൊണ്ടുലിംഗമെന്നാഖ്യാതമായ്.
സൎവ്വത്രവ്യാപകമെന്നാകിലും സ്വഭാവത്താൽ
നിൎവികാരമായ്ബ്രഹ്മമായതിമഹത്തായി.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/11&oldid=171254" എന്ന താളിൽനിന്ന് ശേഖരിച്ചത്