താൾ:Sree Kamba Ramayana kadhamrutham 1928.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സീതാന്വേഷണം. 81

ഞാൻ മാത്രമേ കേട്ടിട്ടുള്ളു. ഇതും ഒരു രഹസ്യമായ സംഗതിയാണ്. എന്നിങ്ങനെ രഹസ്യവാക്കുകളെപ്പറഞ്ഞു അനുഗ്രഹിച്ച് ഹനുമൽപ്രഭൃതികളെ അയച്ചു. ഹനുമൽപ്രഭൃതികൾ അവിടെ നിന്നും പുറപ്പെട്ടു ദക്ഷിണമുഖന്മാരായി പഥിപട്ടണനഗരഗ്രാമതീർത്ഥക്ഷേത്രവനവാപികൂപതടാകങ്ങളായപ്രദേശങ്ങളെല്ലാം കടന്നു സീതയെത്തിരഞ്ഞു നടക്കുകയും ദുർമ്മുഖനെക്കണ്ടു അവനെ കുലചെയ്തു. പിന്നെയും സീതാന്വേഷണം ചെയ്തു ദാഹം ശമനമമല്ലാതെ വന്നപ്പോൾ ഒരു ഗുഹയെ കണ്ടു തദ്വാരത്തൂടെ ഇറങ്ങി നോക്കിയപ്പോൾ അവിടെ ഒരു നഗരവും അതിൽ ഒരു യോഗിനിയേയും കണ്ടു. ആ സ്ത്രീയോടു നീ ആരെന്നും ഇവിടെ ഏകാകിനിയായിരിപ്പാൻ കാരണമെന്തെന്നും വാനരങ്ങൾ ചോദിച്ചതിനേക്കേട്ടു അല്ലയോ വാനരന്മാരേ! ഞാൻ ഒരു യോഗിനിയാണ്. എന്റെ നാമം സ്വയംപ്രഭ എന്നാണ്. മാനമുകൻ എന്ന അസുരന്നുവേണ്ടി ഈനഗരം വിശ്വകർമ്മാവാൽ സൃഷ്ടമാണ്. ഇവിടെ നിന്നു ഭൂമിക്കു ഒരു നൂറു യോജനഉണ്ട് ആദിത്യരശ്മി ഇവിടെ ആവശ്യമില്ല. എല്ലാം രത്നങ്ങളുടെ പ്രകാശമാണ് ശോഭിക്കുന്നത്. എന്തു പദാർത്തങ്ങൾ വേണമെങ്കിലും ഇവിടെ ഉണ്ട് ഞാൻ രംഭ എന്ന ദേവസ്ത്രീയുടെ ദാസിയായിരുന്നു.മാൻമുഖൻ എന്ന അസുരൻ രംഭയെ രമിപ്പാൻ സ്വാധീനിച്ചു തരണമെന്നു എന്നോടാവശ്യപ്പെടുകയും അതു പ്രകാരം രംഭയെ ഞാൻ സ്വാധീനിച്ചു കൊടുക്കുകയും ചെയ്തു. അങ്ങിനെ അവർ മാരനും രതിയും പോലെ ക്രീഡാദി സുഖങ്ങളെ അനുഭവിച്ചു വരുന്ന മദ്ധ്യേ ഇന്ദ്രൻ രംഭയെ അന്വേഷിച്ചു ഇവിടെ വന്നു മാൻമുഖാസുരനെ കൊന്നു രംഭയെക്കൂട്ടി സ്വർഗ്ഗത്തിലേക്കു പോകുമ്പോൾ ഒരാളും സഹായിപ്പാനില്ലാതെ നീ ഇവിടെകിടക്കുക എന്നുഎന്നെ ശപിക്കുകയും ശാപമോചനം തരേണമെന്നപേക്ഷിച്ചതിൽ സീതാന്വേഷണം ചെയ്തു വാനരന്മാർ ഈ മാർഗ്ഗത്തൂടെ വരുമ്പോൾ അവർക്കു വേണ്ടുന്ന ഭക്ഷണ പദാർത്ഥങ്ങളെ കൊടുത്തു അനന്തരം സ്വർഗ്ഗത്തിലേക്കു വരും എന്നനുഗ്രഹിച്ചു പോയതിനാൽ ഞാൻ ഇവിടെ നിങ്ങളുടെ വരവും പാർത്തിരിക്കയാണെന്നു പറഞ്ഞു. ഭക്ഷണ പദാർത്ഥങ്ങളെ ഭുജിച്ചു അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/94&oldid=171236" എന്ന താളിൽനിന്ന് ശേഖരിച്ചത്