82 കമ്പരാമായണ കഥാമൃതം
നന്തരം യോഗിനിയെ സ്വർഗ്ഗത്തിലേക്കയച്ചു വാനരന്മാർ ഭൂമിയെ പിളർന്നു ബഹിർഭാഗത്തിൽ വന്നു പിന്നെയും അനേക ദിക്കുകളെല്ലാം തേടി മഹേന്ദ്രമെന്ന പർവ്വതം വരെ തിരഞ്ഞു ജാനകിയെ കാണാതെ ജാംബവാൻ മുതലായവരെല്ലാം ഉഴലുമ്പോൾ സമീപം സമുദ്രത്തെ കാണുകയും മേലിൽ സീതാന്വേഷണം ചെയ് വാൻ സമയവുമില്ലാതെ സമുദ്ര തീരത്തും വന്നെത്തി. ദിവസവും അടുത്തുപോയി. ഇതു വരെ പ്രയത്നം ചെയ്തതിൽ യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നു മാത്രമല്ല , ദേവിയെ കണ്ടില്ലെന്നു ചെന്നു ഭഗവാനോടു പറയുന്നതിനേക്കാൾ ദേവികാര്യാർത്ഥം ജടായൂദേവൻ മരിച്ചതുപോലെ നാം എല്ലാവരും മരിക്കുന്നതാണ് നല്ലതെന്നുറച്ചു സകല വാനരന്മാരും സാഗര തീരത്തിൽ ദർഭ വിരിച്ചു അതിൽ നിരനിരയായി കിടക്കുകയും അപ്പോൾ പക്ഷ വിരഹിതനായികിടക്കുന്ന സമ്പാതി ഗുഹയിൽ നിന്നു പുറത്തു വന്നു വാനരങ്ങളെക്കണ്ടു ഹേ വാനരന്മാരേ! എന്റെ അനുജനാണ് ജടായു. ജടായു മരിച്ചുവെന്നാരാണ് പറഞ്ഞത് .മരിപ്പാനുളള കാരണം എന്തെന്നു ചോദിച്ചതിനെക്കേട്ടു വാനരങ്ങൾ പറയുന്നു,ഞങ്ങൾ സീതാന്വേഷണം ചെയ്തു നടക്കുന്ന രാമദൂതന്മാരാണ്. സർവ്വേശ്വരനായ രാമസ്വാമി പത്നിയായ ജാനകിയോടു കൂടി വനദീക്ഷയ്കായി പഞ്ചവടിയിൽ പർണ്ണശാലകെട്ടി വസിക്കുമ്പോൾ രാക്ഷസരാജാവായ രാവണൻ ദേവിയെ കട്ടു കൊണ്ടു പോകുകയും അപ്പോൾ ജടായു എന്ന പക്ഷി വന്നു തടുത്തു യുദ്ധം ചെയ്കയും യുദ്ധമദ്ധ്യേ രാവണന്റെ ചന്ദ്രഹാസംകൊണ്ടു പക്ഷിയുടെ പക്ഷം വെട്ടി വീഴ്ത്തുകയും ചെയ്തു . ഇങ്ങിനെയാണു ജടായുവിന്റെ മരണം എന്നതിനെ കേട്ട സമ്പാതി അത്യന്തം വ്യസനിക്കുകയും മാറത്തടിച്ചു കരയുകയും ചെയ്തു. അതുകേട്ടു സമ്പാതിയോടു വാനരന്മാർ , നീ ആരാണ്? ജടായു എങ്ങിനെ നിന്റെ അനുജനായി വന്നു? നിന്റെ മാതാപിതാക്കന്മാരാരാണ്?.നീ ഇങ്ങനെ പക്ഷരഹിതനായി കിടപ്പാനുള്ള കാരണമെന്ത്? എന്നു ചോദിച്ചതിന്നു സമ്പാതി പറയുന്നു, ഞങ്ങളുടെ മാതാവ് ശ്വേതി എന്ന സ്ത്രീയാണ്. പിതാവ് അരുണനാണ്. എന്റെ അനുജനാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.