താൾ:Sree Kamba Ramayana kadhamrutham 1928.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80 കമ്പരാമായണകഥാമൃതം

വന്റിശെക്കിനിമാരുതിനീലയാൽ

വെന്റിശെക്കിനിയാർചേലവേണ്ടുമേ

അനന്തരം ഹനുമാനെ വിളിച്ചു സുഗ്രീവൻ, അല്ലയോ മാരുതേ! ഇവിടെ നിന്നു ദക്ഷിണഭാഗമാണ് രാവണന്റെ രാജധാനിയായ ലങ്കയെന്നു കേൾവിയുണ്ട്. ആയതുകൊണ്ട് ദക്ഷിണദിക്കിലേക്കു നീ തന്നെ പോകണം. എന്നാൽ നിനക്കു സഹായികളായി താരേയനായ അംഗദനേയും ബ്രഹ്മാത്മജനായ ജാംബവാനോടും പ്രബലന്മാരായ രണ്ടു വെള്ളം വാനരങ്ങളേയും തരുന്നുണ്ട്. ആയതുകൊണ്ടു സഹായികളോടു കൂടി സീതാന്വഷണം ചെയ്തു ഒരു മാസത്തിന്നുള്ളിൽ മടങ്ങി എത്തണം. രാമകാര്യം വ്യർത്ഥമായി വരാതിരിപ്പാൻ വേണ്ടുന്ന യത്നം ചെയ്യുക എന്നു പറഞ്ഞു സർവ്വേശ്വരനായ സ്വാമിയെ നമസ്കരിച്ച് അനുഗ്രഹം വാങ്ങി യാത്ര പറഞ്ഞു പോകുക എന്നതിനെക്കേട്ടു മാരുതി ഭഗവാനെ നമസ്കരിച്ചു സുഗ്രീവാജ്ഞയെ കേൾപ്പിച്ചു. അതുകേട്ടു ഭഗവാൻ ഹനുമാൻ കയ്യിൽ സുനാമചിഹ്നമായ കണയാഴി എന്ന മോതിരം ദേവിക്കടയാളമായി കൊടുത്തു ജാനകിയുടെ കേശാദി പാദങ്ങളായ അവയവലക്ഷണങ്ങളെ പറഞ്ഞ് ചില രഹസ്യവാക്കുകളേയും പറയുന്നു. ഹേ മാരുതി!സീതയോടു യാത്ര പറയുവാനായി അയോദ്ധ്യയിൽ അന്തഃപ്പുരത്തിൽ ചെന്നു ജാനകിയെക്കണ്ടു എടീ നീ മൂന്നു അമ്മായിമാർക്കു വേണ്ടുന്ന പ്രവൃത്തികളെ ചെയ്തു സന്തോഷിച്ചിരിക്കുക ഞാൻ പതിന്നാലു സംവസരം വനദീക്ഷയ്ക്കായി പോകുന്നു എന്നും മറ്റും പറഞ്ഞതിനെക്കേട്ടു ഉടുത്ത വസ്ത്രത്തോടു കൂടി പുറപ്പെട്ടു ഞാനും വനത്തിലേക്കുണ്ടെന്നു പറഞ്ഞ് ഒരു ദേഷ്യ ഭാവത്തോടെ എണീറ്റു നിന്നു. അതു ഞാൻ മാത്രമേ കണ്ടിട്ടുള്ളു. ഈ സംഗതി ഒരു രഹസ്യമാണ്. എന്നു തന്നെയല്ല രാജ്യത്തെ ഉപേക്ഷിച്ച് വരുന്ന വഴിക്ക് അയോദ്ധ്യക്കടുത്ത ചില കുറുങ്കാടുകളെ ക്കണ്ടു സ്വാമീ!കാടു എവിടെയുമൊന്നു തന്നെയല്ലേയെന്നു ജാനകി എന്നോടു സുമന്ത്രൻ തെളിച്ചുവന്ന രഥത്തിൽ വെച്ചു സ്വകാര്യമായി ചോദിച്ചിട്ടുണ്ട്. അതും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/93&oldid=171235" എന്ന താളിൽനിന്ന് ശേഖരിച്ചത്