താൾ:Sree Kamba Ramayana kadhamrutham 1928.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സീതാന്വേഷണം 79

റ്റെദിവസം ഹനുമാൻ ബാക്കി പടകളോടു കൂടി വന്നു ഭഗവാനെക്കണ്ടു നമസ്കരിച്ചു. പടകളെ മാല്യവാൻ ഗിരിയുടെ മുകളിൽ കയറ്റി പടകളുടെ ആദ്യവസാനം കാണ്മാൻ പ്രയാസമായി എങ്കിലും അത്യന്തം സന്തോഷിച്ചതിൽ സുഗ്രീവൻ പടകളുടെ സംഖ്യയെ കേൾപ്പിക്കുന്നു. പത്തുകോടിപ്പടയോടുകൂടി ശതവലിയും ഒരുനൂറായിരം കോടിപ്പടയോടുകൂടി സുഷേണനും പതിമൂ പതിന്നാലു നൂറായിരം കോടിപ്പടയും ഇടവൻ ഒരായിരം കോടിപ്പടയും പനസൻ പന്തീരായിരം കോടിപ്പടയും നീലൻ പതിനയ്യായിരം കോടിപ്പടയും ഹനുമാൻ ഇരുപത്തയ്യായിരം കോടിപ്പടയും ദധിമുഖൻ മുപ്പത്തയ്യായിരം കോടിപ്പടയും നീലൻ പതിനയ്യായിരം കോടിപ്പടയും ജാംബവാൻ ആയിരത്തറുനൂറു കോടിപ്പടയും തുമിതൻനൂനറായിരം കോടിപ്പടയും കേസരി അമ്പതിനായിരം കോടിപ്പടയും ഗവയാക്ഷൻ ആയിരം കോടിപ്പടയും ദുർമ്മുഖൻ ഇരുനൂറായിരം കോടിപ്പടയും വിരൂപാക്ഷൻ ഒമ്പതിനായിരം കോടിപ്പടയും കുമുദൻ നാല്പത്തെണ്ണായിരം കോടിപ്പടയും ഒരുനൂറായിരം കോടിപ്പടയും ആകെ എഴുപതുവെള്ളം വാനരങ്ങൾ നിന്തിരുവടിക്കു സൈന്യങ്ങളായുണ്ട് എന്നതിനെക്കേട്ടും പടകളെക്കണ്ടും ഭഗവാൻ അത്യന്തം സന്തോഷിക്കുകയും ചെയ്തു. സുഗ്രീവനോടു പടകളെ ഭാഗിച്ചു നാലു ദിക്കിലേക്കും അയക്കുവാൻ ഭഗവാൻ കല്പിച്ചു.. അതു പ്രകാരം സുഷേമൻ പശ്ചിമദിക്കിലേക്കും ശതവാലി ഉത്തരദിക്കിലേക്കും പിനിതൻ പൂർവ്വദിക്കിലേക്കും എന്നിങ്ങനെ പടനായകന്മാർ സൈന്യങ്ങളോടുകൂടി പുറപ്പെട്ടു സീതാന്വേഷണം ചെയ്തു. ഒരുമാസത്തിന്നുള്ളിൽ മടങ്ങി എത്തേണമെന്നും അല്ലെങ്കിൽ തലവെട്ടി കാട്ടിലെറിയും എന്നും കല്പിച്ചയച്ചു. സീതാന്വേഷണം.

കവി. തെന്റിശെക്കണിരാവണൻചേണകർ

എന്റിശെക്കിന്റെതെന്നറിവിന്നലം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Kamba_Ramayana_kadhamrutham_1928.pdf/92&oldid=171234" എന്ന താളിൽനിന്ന് ശേഖരിച്ചത്