താൾ:Sree Aananda Ramayanam 1926.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൩൯ ന്റെ ഇഷ്ടപ്രകാരം തന്നെ മനോഹരയായ കന്യകയെ കിട്ടിയതിൽ സന്തോഷിച്ച് അവളെ കയ്യിലെടുത്തു ഓമനിച്ച് ആ കന്യക സൌന്ദർയ്യംകൊണ്ടു കാണികളുടെ മനസ്സിനെ കവരുന്നവളായിരുന്നതിനാൽ ജനങ്ങൾ അവളെ 'പത്മ'എന്നു വിളിച്ചുവന്നു.

   വെളുത്തപക്ഷത്തിലെ ചന്ദ്രകല എന്നപോലെ വളർന്നുവന്ന ആ പെൺകിടാവു യൌവ്വനാംരംഭത്തിൽ എത്തിയപ്പോൾ അവർക്ക് അനുരൂപനായ വരനെ തീർച്ചപ്പെടുത്തുവാനായി രാജാവു മന്ത്രിമാരോടുകൂടി ഒരു

യാഗവും ചെയ്പൻ ഏർപ്പാടുചെയ്തു. രാജാവിന്റെ ക്ഷണനം കിട്ടിയ രാജാക്കന്മാരെല്ലാം വിശേഷപ്പെട്ടവേഷഭൂഷണങ്ങളോടുകൂടി പത്മാസ്വയംവരത്തിന്നായി കാണുവാൻ മഹർഷിമാരും ദേവഗന്ധർവ്വയക്ഷകിന്നരാദികളും രാവണാദികളായരാക്ഷസന്മാരും എത്തിച്ചേർന്നു. പക്ഷികൾ,പർവ്വതങ്ങൾ, നദികൾ, സമൂദ്രങ്ങൾ മുതലായവയും കൂടി സ്വേച്ഛകൊണ്ട് ഓരോ രൂപങ്ങളെ ധരിച്ചു സ്വയംവരത്തിന്നു സന്നിഹിതരായി. എല്ലാവരും സഭയിൽ യഥാസ്ഥാനം ഇരുന്ന ഉടനെ രാജാവ് 'ഈ ആകാശത്തിൽ കാണുന്ന നീലനിറഞ്ഞ എടുത്തു ദേഹത്തിൽ പൂശൂന്നതു ആരോ ആ പുരുഷന്ന് എന്റെ 'മകൾ, പത്മയെ വിവാഹം കഴിച്ചു കെടുക്കുന്നതാണ്. ഇതു സത്യമാകുന്നു'എന്ന് ഉറക്കെ പറഞ്ഞു ഇതു കേട്ടു രാജാക്കന്മാരെല്ലാം കന്യാപിതാവിന്റെ നിശ്ചയപ്രകാരം ചെയ്പാൻ ആർക്കും സാധിക്കാത്തതാണെന്നു സങ്കല്പിച്ചു. എന്നാൽ പത്മയുടെ സൌന്ദര്യംകൊണ്ടു മോഹിന്മാരായിത്തീർന്ന അവർ ആ കന്യകയെ ഉകേക്ഷിച്ചു പോകാൻ ശക്തരാകാതെ എല്ലാവരും കൂടി അവളെ ബലാൽക്കാരേണ കൊണ്ടുപോകാൻ ശ്രമിച്ചു. അപ്പൊൾ പത്മാക്ഷൻ അവരെ തടുത്തു ഘോരമായ യുദ്ധം ചെയ്തു തോല്പിക്കുകയാൽ ദേഷംശഭൂതന്മാരായവരെല്ലാം ഓടിപ്പോയി.അസു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/50&oldid=171005" എന്ന താളിൽനിന്ന് ശേഖരിച്ചത്