താൾ:Sree Aananda Ramayanam 1926.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൮ ആനന്ദരാമായണം

നെതന്നെ ആവട്ടെ"എന്നു സമ്മതിച്ചു.അനന്തരം അഹല്യയുടെ പുത്രനും ജനകന്റെ പുരോഹിതനുമായ ശതാനന്ദമഹർഷിയോടു 'സീതയെ അയോനിജയെന്നും,ഭൂമിയിൽനിന്നുണ്ടായ വളെന്നും,ജനകൻ പറഞ്ഞുവല്ലൊ? അതെങ്ങിനെ എന്നും സവിസ്തരം പറഞ്ഞുതരണം'
എന്നു ദശരഥൻ ആവശ്യപ്പെട്ടു ശതാനന്ദനാകട്ടെ ദശരഥനോട്"അതു കേൾക്കേണ്ട വിഷയംതന്നെയാണ്,എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമാണ്?.എന്ന മുഖവരയോടുകൂടി സീതയുടെ ചരിത്രത്തെ വിശദമായി പറഞ്ഞു.
  "പണ്ടു പത്മനാഭൻ എന്നു പേരായിട്ട് ഒരു രാജാവുണ്ടായിരുന്നു.അദ്ദേഹം ലോക സമ്പ്രദായത്തെ ആലോചിച്ചതിൽ എല്ലാ മനുഷ്യരും ലക്ഷ്മിദേവിയുടെ കടാക്ഷത്തേയാണ് ആഗ്രഹിക്കുന്നെതെന്നു കണ്ടു. ഏതു കൊണ്ടു പെസ്സുചെയ്തു ലക്ഷ്മീദേവിയെ പുത്രിയായി ലഭിക്കുവാൻ ആഗ്രഹത്തോടുകൂടി പുറപ്പെട്ട്  പത്മാക്ഷൻ കാട്ടിൽ ചെന്നു ലക്ഷ്മിയെകുറിച്ച് ഉഗ്രമായ തപസ്സുതുടങ്ങി. തപസ്സിന്റെ പ്രഭാതത്തിൽ ദേവി പ്രത്യക്ഷമാകയും പത്മനാഭൻ ലക്ഷ്മിയോടു'ഇവിടുന്നു എന്റെ പുത്രിയായി അവതരിച്ചു എന്നെ കൃതാർത്ഥനാക്കണം' എന്നു പ്രാർത്ഥിക്കുകയും ചെയ്തു. അതിന്നു ലക്ഷ്മീദേവി "രാജാവേ! ഞാൻ മഹാവിഷ്ണുവിന്റെ അധീനയാണ്. അദ്ദേഹത്തിന്നു ദയയുണ്ടായാൽ നിന്റെ ആഗ്രഹം സാധിക്കും" എന്നു മറുപടി പറഞ്ഞു. പിന്നെ പത്മനാഭൻ മഹാവിഷ്ണുവിനെ തപസ്സുചെയ്തു പ്രത്യക്ഷമാക്കുകയും എന്തുവരമാണ് വേണ്ടതെന്നു ചോദിച്ചപ്പോൾ ലക്ഷ്മീദേവി എനിക്കു പുത്രിയായി ജനിക്കുവാൻ

വരം തരണം എന്ന് അപേക്ഷിക്കുകയും ചെയ്തു. വിഷ്ണുഭഗവാൻ അദ്ദേഹത്തിന്റെ അപേക്ഷയെ അനുസരിച്ചു ഒരു മാതൾനാരങ്ങ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത് അന്തർദ്ധാനം ചെയ്തു. രാജാവ് ആ കായ കീറിനോക്കിയപ്പോൾ അതിന്റെ ഒരു ഖണ്ഡത്തിൽ സ്വർണ്ണവർണ്ണത്തോടുകുടിയ ഒരു പെൺകുട്ടി ഇരിക്കുന്നതായി കണ്ടു. അത്യാശ്ചർയ്യഭരിതനായി തീർന്ന അദ്ദേഹം ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/49&oldid=171003" എന്ന താളിൽനിന്ന് ശേഖരിച്ചത്