താൾ:Sree Aananda Ramayanam 1926.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൦ ആനന്ദരാമായണം രന്മാരാകട്ടെ അതിഭയങ്കരമായ യുദ്ധംചെയ്തു പത്മാക്ഷനെകൊണ്ടു പത്മയെ പിടിപ്പാനായി അവളുടെ അരികത്തു ചെന്നു. സമയത്തു ഗത്യന്തരമില്ലായ്കയാൽ പത്മ അഗ്നിപ്രവേശം ചെയ്തു ശുദ്ധമായി ദേഹം ഉപേക്ഷിച്ചു. ഈ സംഗതി ആരും അറിയാഞ്ഞതുകൊണ്ടു അവരെല്ലാം പത്മയെ തേടിക്കൊണ്ടു പട്ടണം മുഴുവൻ നടന്നു.കണ്ടെത്തായ്കയാൽ അരമനയിൽ ഒളിച്ചിരിക്കുകയായിരിക്കും എന്നു വിചാരിച്ച് കോട്ടകോത്തളങ്ങളെലാം ഇടിച്ചു തകർത്തു. പത്മാക്ഷന്റെ രാജധാനി തീരെ ശൂന്യമായിത്തീർന്നു.അപ്പോൾ അവിടെ ഉണ്ടായിരുന്ന വിവേകികളായ ചിലർ'കണ്ടില്ലേ ലക്ഷ്മീദേവിയെ പുത്രിയായിലഭിച്ച പത്മാക്ഷന്റെ ഗതി കുറ്റമാണോ വിദ്വാന്മാരായ മഹർഷിമാർ ലക്ഷ്മിയെ ആഗ്രഹിക്കാത്തത്? ലക്ഷ്മീ മനുഷ്യരുടെ മനസ്സിനെ എളക്കിത്തീർത്ത ഭയം,ശോകം, വധം മുതലായ അനർത്ഥങ്ങളെ ഉണ്ടാക്കുന്ന സ്വഭാവത്തോടുകൂടിയതു കൊണ്ടു തീരെ വിവേകമില്ലാത്തവർ മാത്രമേ ലക്ഷ്മിയെ ആഗ്രഹിക്കുകയുള്ളു എന്നു പറഞ്ഞു. പത്മാക്ഷൻ യുദ്ധഭൂമിയിൽ മരിച്ചശേഷം അദ്ദേഹത്തിന്റെ പത്നിമാർ ഉടന്തടി ഏറി ദേഹത്യാഗം ചെയ്കയും വൈരികളായ അസുരന്മാരെല്ലാം അവരവരുടെ സ്ഥാനങ്ങലിലേക്കു പോകയും ചെയ്തു.

പത്മ എന്ന കന്യകയാകട്ടെ മഹാവിഷ്ണുവിന്റെ നാശമില്ലാത്ത ശക്തിയാകയാൽ അവൾ ചാടിയ അഗ്നികുണ്ഡത്തിൽ അനേകകാലം താമസിക്കുകയും പിന്നെ ഒരിക്കഅഗ്നികുണ്ഡത്തിൽ നിന്നു വെളിയിൽ വന്ന് അതിന്റെ സമീപത്ത് ഇരിക്കുകയും ചെയ്തു. അപ്പോൾ ദശാനനായ രാവണൻ ദിഗ് ജയത്തിന്നു പുറപ്പെട്ടു പുഷ്പകവീമാനത്തിൽ കയറി ആകാശമാർഗത്തൂടെ പോകുന്നുണ്ടായിരുന്നു. രാവണന്റെകൂടെ ഉണ്ടായിരുന്ന ചാരണൻ അഗ്നികുണ്ഡത്തിന്റെ അരികിൽ ഇരിക്കുന്ന പത്മയെ കണ്ടിട്ടു 'മഹാരാജാവേ!പണ്ടു സുരാസുരന്മാരെല്ലാം ഏതു കന്യകയെ ലഭിപ്പാൻവേണ്ടി പാടുപെട്ടുവോ ആ കന്യക അതാ ഇരക്കുന്നു. അവളാണു പത്മാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/51&oldid=171006" എന്ന താളിൽനിന്ന് ശേഖരിച്ചത്