താൾ:Sree Aananda Ramayanam 1926.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെന്നുചേർന്നു. കിഷ്കിന്ധാധിപതിയായ സുഗ്രീവൻ ശ്രിരാമനെ ഭക്തിപൂർവ്വം പൂജിച്ചു. അവിടെനിന്നു സുഗ്രീവദികളായ വാനരൻമാരെയും വിമാനത്തിൽ കയറ്റി ആകാശത്തൂടെ പോയി. അവിടെ അടുത്തുള്ള പ്രവർഷണപർവ്വതത്തിൽ രാമഗുഹ​ന്നു പേരായി ഒരു ഗുഹയുണ്ട്. ആ ഗുഹയെ ശ്രിരാമൻ വലുതായ കൗതുകത്തോടും കുറഞ്ഞൊരു പുഞ്ചിരിയോടും കൂടി സീതയ്ക്കു കാണിച്ചു കൊടുത്തു. അവടെനിന്നു പോയി ദ്വിതീയ ഭൂയകുണ്ഡത്തിൽ സ്നാനം ചെയ്തു സുബ്രമമ്യസ്വാമിയെ നമസ്കരിച്ച് അഗസ്ത്യകുണ്ഡത്തിലും , പോയി അനേകുതീർത്ഥങ്ങളെ സേവിച്ചു കനകഗിരിയിൽ ചെന്നു ശിവനെയും വീരഭദ്രനേയും തൊഴുതു വെങ്കടാദ്രിയിലേക്കെഴുന്നള്ളി.വെങ്കടാദ്രിയിൽ തൃപ്തി_തൃപ്പതി_കുടികൊള്ളുന്ന വെങ്കിടാചലപതിയായ ഗോവിന്ദരാജനെ വണങ്ങി കപിലധാരാസ്നാനവും തീർത്ഥശ്രാദ്ധവും ചെയ്തു ശേഷാചലത്തിലേക്കു പോയി. അവിടെയുള്ള ശേഷപുഷ്കിരണി എന്ന പൊയ്കയിലെ ജലത്തിൽ കുളിച്ചുവെങ്കിടേശനെ പുജിച്ചു പഞ്ചതീർത്ഥസ്നാനവും ചെയ്തു സുവർണ്ണമുഖരി എന്ന നദിയുടെ തീരത്തിങ്കൽ സ്ഥിതിചെയ്യുന്ന കാളഹസീമയിൽ പോയി വിധിപോലെ പൂജാദികൾ നിർവ്വഹിച്ചും പിന്നെ പോയതു കാഞ്ചീപുരത്തേയ്ക്കാണു. കാഞ്ചീപുരം ശിവനും വിഷ്ണുവിന്നും പ്രിയമായിട്ടുള്ളതാകുന്നു. അവിടെ ഏകാംബരനാഥൻ സ്വാമിയെ പൂജിച്ചു സർവ്വ തീർത്ഥങ്ങളിലും സ്നാനം ചെയ്തു കാമാഷിദേവിയേയും വന്ദിച്ചു. തദനന്തരം വേഗവതി നദിയിൽ കുളിച്ചു വരദരാജനെ നമസ്കരിച്ചു പഞ്ചതീർത്ഥത്തിലേയ്ക്കുപോയി .അവിടെ പൂഷാവ് എന്നും , വിധാതാവെന്നും പറയപ്പെടുന്ന പക്ഷികളെ പൂജിച്ചു സീതയോടുംകൂടി പോയി . ക്ഷീരനദിയിൽ സ്നാനം ചെയ്തു ശ്രീവിക്രമസ്വാമിയെ നമസ്കരിച്ചു പിന്നെ കേവലം സ്മരണകൊണ്ടുതന്നെ മുക്തിയെ കൊടുക്കുന്ന അരുണാചല ക്ഷേത്രത്തിലെ അരുണാചലസ്വാമിയെ ചെന്നു വന്ദിച്ചു. പിന്നീടു മണിമുക്താനദിയുടെ തീരത്തിലുള്ള വൃദ്ധാചലത്തിലേക്കു പോയി . വൃദ്ധാചലേശ്വരനെ പൂജിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/320&oldid=170937" എന്ന താളിൽനിന്ന് ശേഖരിച്ചത്