താൾ:Sree Aananda Ramayanam 1926.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വടപാലക്ഷേത്രത്തിലേയ്ക്കും പോയി. അവിടെ പടപാലനെ ദർശനം കഴിച്ചു ശ്രീമുഷ്ടിയിൽ ചെന്നു യഞ്ജവരാഹസ്വാമിയെ സന്ദർശിച്ചു. പിന്നെ ദർശനമാത്രത്താൽ മുക്തിയെ കൊടുക്കുന്ന ചിതംബരത്തിലയ്ക്ക് എഴുന്നള്ളി . ചിതംബരത്തിൽ നടരാജനാണ് മൂർത്തി. കല്ലുകൊണ്ടുള്ള വിഗ്രഹത്തിൽ പ്രദോഷനൃത്തം ചെയ്യുന്ന സിവന്റെ ചിത്രം സാക്ഷാൽ അനന്തനാതന്നെ എഴുതപ്പെട്ടതാണ്. ചിതംബരേശ്വരനെ ദർശിച്ചതിന്നുശേഷം കാവേരിനദിയെ കടന്നു സിംഹക്ഷേത്രത്തതിചെന്നു ബ്രഹ്മപുരേശനെ വന്ദിച്ചു വൈജനാഥനേയും നമസ്കരിച്ചു. പിന്നെ ശ്വേതാരണ്യത്തിൽ ചെന്നു ശംഖുമുഖീസ്നാനം ചെയ്തു. അനന്തരം ഥായാവനം ഗൌരിമയൂരം, വേദാരൺയം , മദ്ധ്യാർജ്ജൂനം ,എന്നിവിടങ്ങളിൽ പോകുകയും വൃദ്ധകാവേരിയിൽ കളിക്കുകയും ചെയ്തിട്ടു കുംഭകോണത്തേയ്ക്കുപോതി. പിന്നെ ശ്രീനിവാസം , വൃന്ദാവനം ,സാരനാഥം, ശ്രീവാഛം,​എന്നിവിടങ്ങളിലെല്ലാം ചെന്നു സന്ദർശിച്ചു. അതിന്നു ശേഷം പ്രയാഗമാധാനെ വന്ദിച്ച് അഭ്രശിരസ്സിങ്കലും ചെന്നു കമലായത്തിൽ പോയി ത്യാഗേശ്വര സ്വാമിയേയും നമസ്കരിച്ചു ഗയാതീർത്ഥസ്നാനംചെയ്തു ദക്ഷിണദ്വാരകയിൽചെന്നു ഗോവിന്ദസ്വാമിയെ വന്ദിച്ചു ജയപാലപുരത്തിചെന്ന് അഭയദാതാവും പണ്ടു തന്നാൽതന്നെ പ്രതിഷ്ഠിക്കപ്പെട്ടവനും ആയ വിഘ്നേശ്വരസ്വാമിയെ വന്ദിച്ചു നവപാഷാണത്തിൽ സ്നാനം ചെയ്തു ദേവീപത്തനത്തിൽപോയി വേതാലതീർത്ഥത്തിൽ കുളിച്ചു ദക്ഷണോദധിയുടെ തീരത്തിൽചെന്നു ഭൈരവതീർത്ഥത്തിലും സ്നാനംചെയ്തു തന്റെ ഏകാന്തസ്ഥാനത്തെ പ്രാപിച്ചു . അവിടെ വിമാനത്തിനിന്ന് എറങ്ങി എല്ലാവരോടുംകൂടി കാൽനടയായി എഴുന്നള്ളി ലക്ഷമണതീർത്ഥം, രാമതീർത്ഥം,അഗ്നിതീർത്ഥം,ധനുഷികോടി,ജടായുതീർത്ഥം എന്നിവയിൽ സ്നാനംചെയ്തു പണ്ടു ഹനുമാൻ കൊണ്ടുവരപ്പെട്ട വിശ്വനാഥലിംഗമായ ഗന്ധമാദനനേ ആദ്യം നമസ്കരിച്ചു പിന്നെ തന്റെ പ്രതിഷ്ഠയായ രാമേശ്വരനാഥനേയും വന്ദിച്ചു.അവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/321&oldid=170938" എന്ന താളിൽനിന്ന് ശേഖരിച്ചത്