താൾ:Sree Aananda Ramayanam 1926.pdf/319

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാത്രാകാണ്ഡം ൭ സർഗ്ഗം ൪൯

                                                                                                                           ക്കേദിക്കിലേയ്ക്ക് അഭിമുഖമായി എഴുന്നള്ളി. ഇപ്രകാരം കിഴയ്ക്കേദിക്കിലുള്ള തീർത്ഥയാത്ര വർണ്ണിക്കപ്പെട്ടു. 
                            ഇങ്ങിനെ ആനന്ദരാമായണത്തിൽ യാത്രാകാണ്ഡത്തിൽ 
                           പൂർവ്വദേശയാത്രാവർണ്ണനം  എന്ന ആറാം സർഗ്ഗം കഴിഞ്ഞു


                                                        ഏഴാം സർഗ്ഗം
												

ശ്രീരാമദാസൻ പറഞ്ഞു

ദക്ഷിണാഭിമുമായി എഴുന്നള്ളിയ ശ്രീരാമസ്വാമി മനോഹരമായ മത്സ്യതീർത്ഥത്തെ കടന്നു മഹാമദിയായ കൃഷ്ണാനദിയേയും അതിക്രമിച്ചു പുണ്യസ്ഥലങ്ങളെ കണ്ടുംകൊണ്ടും യാത്രചെയ്തു. പിന്നേ പാനകം എന്നു പേരായ നരസിംഹത്തെ പ്രാപിച്ചു. കൃഷ്ണാനദി സമുദ്രത്തിൽ ചേരുന്ന സ്ഥാനത്തു സ്നാനവും ദാനങ്ങളും ചെയ്തു നാനാസ്ഥലങ്ങളെ കണ്യുംകൊണ്ടു ശ്രീശൈലം എന്ന പർവ്വതത്തിലേക്കു പോയി . അവിടെ നീലഗംഗയിൽ സ്നാനംചെയ്തു മല്ലികാർജ്ജുനനെ ദർശിക്കുകയും ചെയ്തു. ശ്രീശൈലത്തിന്റെ അടിവാരത്തിൽ കൂടി ഒഴുകുന്ന കൃഷ്ണാനദിയുടെ ഭാഗത്തിനാണു നീലഗംഗാ എന്നു പേർ പറയുന്നത്. ശ്രീശൈലത്തിന്റെ ശിഖരം കണ്ടവർക്കു പുനർജ്ജന്മം ഇല്ല.രാമൻ ആ ശിഖരത്തെ സന്ദർശിച്ചു . ആ ശിഖരത്തിനിന്ന് ഒഴുകുന്ന ബ്രഹ്മകുണ്ഡം എന്ന പുണ്യതീർത്ഥത്തിൽ സ്നാനവും ചെയ്തു. പിന്നെ ഭീമകുണ്ഡം , നിർവൃതി സംഗമം എന്ന തുംഗഭദ്രാ നദിയുടെ സംഗമസ്ഥാനം , മഹാനദിസരോവരമായ ഭപനാശിനി , എന്നീ തീർത്ഥങ്ങളിൽ സ്നാനവും ചെയ്തു അഹോബലക്ഷേത്രത്തിൽ ചെന്നു. അഹോബലത്തിലെ നരസിംഹമൂർത്തിയെ നമസ്കരിച്ചു സ്തുംഭപ്രദിക്ഷണം ചെയ്തു പുഷ്പഗിരിയിലും ചെന്നു പിനാകി എന്ന തീർത്ഥത്തിൽ സ്നാനം ചെയ്തു. അനന്തരം പലപുണ്യ സ്ഥലങ്ങളെയും ദേവന്മാരെയും സന്ദർശിച്ചു പമ്പാസരസിനെയും കടന്നു കിഷ്കിന്ധാപുരിയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/319&oldid=170935" എന്ന താളിൽനിന്ന് ശേഖരിച്ചത്