താൾ:Sree Aananda Ramayanam 1926.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൬ ആനന്ദരാമായണം തുകൊണ്ടു നിന്റെ വാല് അശുദ്ധമായി ഭവിക്കട്ടെ.' എന്നു മാർജ്ജാരനേയും ശപിച്ചു. അതിനുശേഷം സീത ഗൗതമീനദി, സാക്ഷി പറയുമെന്ന് അറിയിച്ചുവെങ്കിലും രാമൻ ചോദിച്ചപ്പോൾ ഗൗതമിയും ഇല്ലന്നാണു പറഞ്ഞത്. നിന്റെ മുഖം അശുദ്ധമായി ഭവിക്കട്ടെ എന്നു ഗൗതമിയേയും ശപിച്ചു. പിന്നെ അശ്വസ്ഥവൃക്ഷം സാക്ഷി പറയുമെന്നു സീത അറിയിച്ചു. അതും ഇല്ലെന്നു തന്നെ പറഞ്ഞു. അപ്പോൾ സീത നിന്റെ ഇലകൾ എപ്പോഴും ഇളകിക്കൊണ്ടിരിക്കട്ടേ എന്നു ശപിച്ചു. ഒടുവിൽ സീതാദേവി തന്റെ കർമ്മത്തിനു സാക്ഷി കർമ്മസാക്ഷിയായ സൂര്യഭഗവാനാണെന്നു പറയുകയും, സൂര്യനോടു ശ്രീരാമൻ ചോദിച്ചപ്പോൾ "ശരിയാണു സീത പറയുന്നത്. സീതയുടെ പിതൃകർമ്മംകൊണ്ട് അങ്ങയുടെ പിതാവു സന്തുഷ്ഠനായിരിക്കുന്നു"എന്നു പറയുകയും ചെയ്തു. ഈ അവസരത്തിൽ അവിടെ ദശരഥരാജാവു സൂര്യതുല്യകാന്തിയോടുകൂടിയ വിമാനത്തിൽ കയറിവന്നു ശ്രീരാമനെ ആലിംഗനംചെയ്ത് ഇങ്ങനെ പറഞ്ഞു. 'നിന്നാൽ ഞാൻ ഏറ്റവും ദുഷ്കരമായ നരകത്തിൽ നിന്നു കയറ്റപ്പെട്ടിരിക്കുന്നു. സീത ചെയ്തതായ പിണ്ഡദാനംകൊണ്ട് എനിക്കു നല്ലവണ്ണം തൃപ്തിവന്നിരിക്കുന്നു. എന്നാലും പുത്രന്റെ നിലയ്ക്കു നീയ്യും ലോകശിക്ഷയ്ക്കായി ഗയാശ്രാദ്ധത്തെ ചെയ്താലും.' ഇങ്ങനെ പറഞ്ഞ പിതാവിനോടു രാമൻ" അങ്ങുന്നു വളരേ ബദ്ധപ്പാടോടുകൂടി സീതയുടെ കയ്യിൽനിന്നു മണൽപിണ്ഡത്തേ വാങ്ങിയത് എന്തിനാണ്? എന്നു പറഞ്ഞുതരണം"എന്നപേക്ഷിച്ചു. ദശരഥൻ പറഞ്ഞു. ഹേ രാമ! ഗയാശ്രാർദ്ധം

ചെയ്യുമ്പോൾ അനേകവിധത്തിലുള്ള വിഘ്നങ്ങൾ ഭവിക്കാവുന്നതാണ്. അതുനിമിത്തമാണു ഞാൻ പിണ്ഡസ്വീകാരത്തിൽ അത്ര ബദ്ധപ്പാടു കാണിച്ചത്. ഇപ്രകാരം ശ്രീരാമനോട് പറഞ്ഞതിനുശേഷം ദശരഥൻ രാമനാൽ നല്കപ്പെട്ടതായ കാവ്യത്തെയും സ്വീകരിച്ച വിമാനാരൂഢനായി അവിടെനിന്നു പോയി. അതിനുശേഷം രാമൻ പ്രേതഗിരിയിൽ പിണ്ഡംവെച്ചു പ്രേതശിലയിൽ കാക്കകൾക്കായി ബലിയും തൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/316&oldid=170932" എന്ന താളിൽനിന്ന് ശേഖരിച്ചത്