താൾ:Sree Aananda Ramayanam 1926.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാത്രാകാണ്ഡം ൬ സർഗ്ഗം

വാൻ ആജ്ഞാപിക്കുകയും അതുപ്രകാരം സീത ദുർഗ്ഗാപ്രതിഷ്ഠയ്ക്കായി മണൽ ഉരുട്ടി വെച്ചപ്പോൾ ദശരഥന്റെ കൈ കാണപ്പെട്ടതായ സംഗതി അറിയിച്ചു. അപ്പോൾ ശ്രീരാമൻ നീ ചെയ്ത കർമ്മത്തിൽ ആരാണു സാക്ഷി എന്നു ചോദിച്ചു. ഇതാ ഈ നില്ക്കുന്ന മാവു മരംതന്നെ സാക്ഷി എന്നു സീത പറയുകയും ശ്രീരാമൻ ആ വൃക്ഷത്തോടു ചോദിച്ചപ്പോൾ വൃക്ഷം സീത പറയുന്നതുപ്പോലെ ഉണ്ടായിട്ടില്ലെന്നു പറയുകയും ചെയ്തു. അപ്പോൾ സീത നീ പൊളി പറഞ്ഞതുകൊണ്ടു നീ കായ്ക്കാതേയും കാച്ചാലും പൂഴുവുള്ളതായും പോട്ടെ എന്ന് ആ വൃക്ഷത്തെ ശപിച്ചു . പിന്നെ സീത ഫൽഗുനീനദിതന്നെ തനിക്കു സാക്ഷി പറയും എന്ന് പറഞ്ഞു. ശ്രീരാമൻ ചോദിച്ചപ്പോഴാകട്ടെ ഫൽഗുനീനദിയും ഭയംകൊണ്ടു പറയാതെ ഇരിക്കുകയാണു ചെയ്തത്. അപ്പോൾ സീത 'ഞാൻ സത്യമായി ചെയ്ത കർമ്മത്തെപ്പറ്റി നീ അസത്യം പറഞ്ഞതുകൊണ്ടു നിന്റെ പ്രവാഹം കീഴ് പോട്ടായി പോകട്ടെ ' എന്നിങ്ങനെ നദിയേയും ശപിച്ചു. പിന്നെ സീത ഇവിടെ കൂടിയിരിക്കുന്ന ബ്രഹ്മണരെല്ലാം 'ഞാൻ കർമ്മം ചെയ്യുമ്പോൾ എന്റെ സമീപത്തുണ്ടായിരുന്നു. ഇവർ എനിക്കു സാക്ഷികളാണ് എന്നിങ്ങനെ പറഞ്ഞു. ശ്രീരാമൻ ചോദിച്ചപ്പോൾ അവരും ഭയപ്പെട്ടു തങ്ങൾ സീത കർമ്മം ചെയ്യുന്നതു കണ്ടിട്ടില്ലെന്നു പറഞ്ഞു. കണ്ടതായി പറഞ്ഞാൽ ശ്രീരാമൻ ശപിച്ചേയ്ക്കും എന്നു വിചാരിച്ചാണ് അവർ സംഗതി പറയാഞ്ഞത് . അവരേയും സീത "നിങ്ങൾക്ക് എത്രദ്രവ്യം കിട്ടിയാലും തൃപ്തി വരാതെ പോകട്ടെ. ദ്രവ്യലോഭംകോണ്ടു ദീനരൂപികളായി നിങ്ങൾ നാനാദിക്കിലും ഉഴുന്നു നടക്കുമാറാകട്ടെ" എന്ന് അവരേയും ശപിച്ചു. അനന്തരം സീത അവിടെ നിന്നിരുന്ന ഒരു മാർജ്ജാരനെ ചൂണ്ടിക്കാട്ടി 'ഇതാ ഈ മാർജ്ജാരൻ ഞാൻ കർമ്മം ചെയ്യുന്നതു കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. ശ്രീരാമൻ ചോദിച്ചപ്പോൾ മാർജ്ജാരനും ഇല്ലെന്നുതന്നെ പറഞ്ഞു. "ഇല്ലേ? നീ ആ സമയത്തു വാലിന്റെ തല മുൻപോട്ടു തള്ളി നിന്നിരുന്നില്ലേ ? നീ അസത്യം പറഞ്ഞ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/315&oldid=170931" എന്ന താളിൽനിന്ന് ശേഖരിച്ചത്