താൾ:Sree Aananda Ramayanam 1926.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാത്രാകാണ്ഡം ൬ സർഗ്ഗം കി ധർമ്മരണ്യത്തിൽചെന്ന് ഒന്നു കുറെ ഒരുന്ത്യവും സ്ഥാനങ്ങളിൽ മലർപ്പൊടിയും എള്ളും നെയ്യും ശർക്കരയോടുകൂടിയ പായസവും ചേർത്തു വെവ്വേറെ പിണ്ഡങ്ങളെചെയ്തു. അതിനുശേഷം വടശ്രാർദ്ധവും അഷ്ടതീർത്ഥസ്നാനവും നിർവ്വഹിച്ചു മുന്നു സ്ഥലങ്ങളിൽ വിധിപ്രകാരം സന്ധ്യോപാസനയും ചെയ്തു അനേകം ദാനങ്ങളെ നൽകി. പിന്നേ വലിയ വിഭവങ്ങളോടുകൂടി ഗദാധരനെ പൂജിച്ചു കീടബാധയോടുകൂടിയതായ ചൂതവൃക്ഷത്തിന്റെ കടയ്ക്കൽ വെള്ളംകൊണ്ടു സേചനം ചെയ്തു. മൂനിയായ ഒരു‌വൻ (രാമൻ) കുടത്തിലെ ഗർഭവെള്ളംകൊണ്ടു ചൂതവൃക്ഷത്തിന്റെ കടയ്ക്കൽ സേവനം ചെയ്തപ്പോൾ വൃക്ഷത്തിനു നനവും പിതൃക്കൾക്കു തൃപ്തിയുമാകുന്ന രണ്ടു കാര്യങ്ങൾ ഒരുമിച്ചു സാധിച്ചു. ഒരു‌ കർമ്മംകൊണ്ടു രണ്ടു കാര്യങ്ങൾ ഉണ്ടാകുന്നതു പ്രസിദ്ധമാണല്ലോ. ആമ്രസേചനത്തിനുശേഷം വിഷ്ണുപദപൂജയും മറ്റും വഴിപ്പോലെ കഴിച്ചു ശ്രീരാമൻ പരിവാരസമേതനായി വിമാനം കയറി. ഗയയിലെ ശ്രർദ്ധാദി കർമ്മങ്ങൾ നിർവ്വഹിക്കുവാനായി രാമനു മുന്നുമാസകാലം വേണ്ടിവന്നു. ഗയയിൽനിന്നു പോയതു കിഴക്കേ ദിക്കിലേയ്ക്കാണ്. ഗയയിൽ ഫൽഗുനീനദിയുടെ കിഴക്കേ തീരത്തിങ്കലാണു ശ്രീരാമന്റെ വിമാനം നിറുത്തിയിരുന്നത്. വിമാനം നിന്നിരുന്നതായ സ്ഥാനത്തിന് അഭിജ്ഞന്മാർ രാമഗയ എന്നു പേർ പറയുന്നു. അവിടെ രാമേശ്വരസ്വാമിയും പരിശുദ്ധമായ രാമതീർത്ഥവും ഉണ്ട്. രാമൻ ഫൽഗുനീനദിയും ഗംഗയുംകൂടി ചേരുന്നതായ സംഗമസ്ഥാനത്തും എഴുന്നള്ളുകയുണ്ടായി. അതു ഗയയുടെ പുറത്താണ്. അതിനും ഫൽഗുനീനദി എന്നുതന്നെയാണു നാമധേയം. അവിടെനിന്നു രാമൻ മുൽഗലമഹർഷിയുടെ പുതിയ ആശ്രമത്തിലേക്കു പോയി.അവിടെ പാപനാശിനിയായ ഗംഗാനദി വടക്കോട്ട് അഭിമുഖമായി പ്രവഹിക്കുന്നു.അവിടെവെച്ചു സീത ദിവ്യോദകദാനം ചെയ്യുമെന്നു കണ്ടിട്ടു ശ്രീരാമൻ മുമ്പുതന്നേ അവിടെ രാമതീർത്ഥം

എന്നൊരു തീർത്ഥം ഉണ്ടാക്കി. രാമാനുജന്മാരായ മൂന്നുപേരുടെ നാമങ്ങളിലും അവിടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/317&oldid=170933" എന്ന താളിൽനിന്ന് ശേഖരിച്ചത്