താൾ:Sree Aananda Ramayanam 1926.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൮ ആനന്ദരാമായണം ഗത്തിൽ കിഷ്കിന്ധയിലേയ്ക്കു ചെന്നു.അപ്പോൾ ശിശുവായ അംഗദനെ കണ്ടിട്ടു പ്രീതിയോടെ ചുംബനം ചെയ്പാനായി ര ണ്ടു കൈകൊണ്ടും കൂടി കുട്ടിയെ എടുത്തു മടിയിൽ വെച്ചു.ആ സമയത്തു കയ്യ് ഇറുകിയപ്പോൾ കക്ഷത്തുനിന്നു രാവണൻ ഭൂമിയിൽ വീണു.അത്ഭുതാകാരനായ അവനെ ബാലി ത ന്റെ സ്വജനങ്ങൾക്കും സ്ത്രീകൾക്കും കാണിച്ചുകൊടുത്തു.പി

ന്നെ തന്റെ പുത്രനായ അംഗദനെ ഇട്ട് ആട്ടുന്ന തൊട്ടിയുടെ മുകളിൽ തല കീഴായി കെട്ടിതൂക്കി വളരെക്കാലം കളിപ്പിച്ചു.എടയ്ക്കു ചെറുകിടാവായ അംഗദന്റെ ഉണ്ണി മൂത്രംകൊണ്ടു രാവണന്റെ മുഖത്തു പുണ്യാഹം തളിക്കുകയും ചെയ്തിരുന്നു.ഇങ്ങിനെ വളരെക്കാലം കഴിഞ്ഞതിന്നുശേഷം ബാലിക്കുതന്നെ ദയ തോന്നി രാവണനോട് പൊയ്ക്കൊൾവാൻ കല്പിച്ചു.രാവണൻ അപ്പോൾ ബാലിയുമായി സഖ്യം ചെയ്തു ബന്ധുനിലയത്തിൽ പോകയും ചെയ്തു.പിന്നെ രാവണൻ പുഷ്പകവിമാനത്തിൽ കയറി നാനാദിക്കുകളിലുമുളള വീരന്മാരെ അന്വേഷിച്ചുകൊണ്ടു പോകുകയും അക്കൂട്ടത്തിൽ പാതാളത്തിൽ ചെല്ലുകയും ചെയ്തു.അവിടെ മഹാബലിയുടെ വക കോടിസൂർയ്യപ്രകാശത്തോടുകൂടിയ പൂരം കാണപ്പെട്ടു.ആ പൂരത്തിന്റെ തേജസ്സു സഹിക്കാഞ്ഞു പുഷ്പകവിമാനം എളകാതെ നിന്നുപോയി.അതുകണ്ടു രാവണൻ വിമാനത്തിൽനിന്ന് എറങ്ങി ഏകനായിട്ടാണു മഹാബലിപുരത്തിങ്കലേയ്ക്കു ചെന്നത്.ഗോപുരദ്വാരത്തിൽ കോടിസൂർയ്യന്മാരെപ്പോലെ തേജസ്സുളളവനും മഞ്ഞപ്പട്ടുടുത്തവനും നാലു കൈകളോടുകൂടിയവനും ആയ നിന്തിരുവടി (വിഷ്ണു)ഭാർയ്യയോടുംകൂടി വാമനമൂർത്തിയായിട്ടു വാതിൽ കാത്തു നില്കുന്നണ്ടായിരുന്നു.വാമനമൂർത്തിയെ കണ്ടിട്ടു രാവണൻ ആരാണ് ഇവിടെ രാജാവ് എന്നു ചോദിച്ചപ്പോൾ വാമനമൂർത്തിയായ നിന്തിരുവടി ശത്രുവായ അവന്റെ ചോദ്യം കേട്ടതായിത്തന്നെ നടിക്കാതെ മൗനം ഭജിക്കുകയാണുണ്ടായത്.അപ്പോൾ രാവണൻ ഇവന്നു ചെവി കേൾക്കില്ലായിരിക്കാം എന്നു വിചാരിച്ചു മഹാബലിയുടെ രാജധാനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/259&oldid=170918" എന്ന താളിൽനിന്ന് ശേഖരിച്ചത്