താൾ:Sree Aananda Ramayanam 1926.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൪൯

    യിലേക്കു   കടന്നുചെന്നു. അവിടെ  മഹാബലി  ഭാര്യയോടുംകൂ
    ടി ഇരുന്നു ചൂതു കളിക്കുന്നതായി കണ്ടു രാവണൻ കുറച്ചുനേ
    രം  ഒന്നും  മിണ്ടാതെ  മഹാബലിയുടെ  ഐശ്വര്യസമൃദ്ധി  ക
    ണ്ടുംകൊണ്ടു നിന്നു. അതിനിടയിൽ  മഹാബലിയുടെ  കയ്യിൽ
   നിന്നു  ചൂതിന്റെ കരു  നിലത്തുവീണു  കുറച്ച്  അകലത്തേയ്ക്കു
   തെറിച്ചുപോയി. അതെടുത്തു കൊണ്ടുവരുവാൻ മഹാബലി
   കല്പിച്ചപ്രകാരം രാവണൻ കരുവിന്റെ സമീപം ചെന്നു നി
   ലത്തുനിന്ന് അതെടുപ്പാൻ ശ്രമിച്ചു. കരുവാകട്ടെ അശേഷം
അനങ്ങിയില്ല. അപ്പോൾ രാവണൻ ക്രമേണ ഓരോന്നായി

തന്റെ ഇരിപതു കൈകളും ചുതുകരു എടുക്കുവാൻ നോ ക്കി. പക്ഷേ കരുവിന്റെ കനംകൊണ്ടു കൈവിരലുകളെല്ലാം ചതഞ്ഞു ചോര ഒലിച്ചു കൈകൾ വലിച്ചെടുപ്പാൻ വയ്യാതാ യതല്ലാതെ ഫലമൊന്നും ഉണ്ടായില്ല. രാവണൻ വളരെനേ രം അവിടെനിന്നു കരഞ്ഞുപോയി. കുറെ കഴിഞ്ഞപ്പോൾ മഹാബലിയുടെ ഒരു ദാസി രാവണന്നു പറ്റിയ അബദ്ധം ക ണ്ടു ചിരിച്ചുകൊണ്ടു നിഷ്പ്രയാസമായി കരു എടുത്തു മഹാബ ലിയുടെ കയ്യിൽ കൊണ്ടുപോയി കൊടുത്തു. തന്നെ എന്തിനു കൊള്ളാം എന്നു ചോദിച്ചു രാവണനെ രാജഗൃഹത്തിൽനിന്നു പുറത്താക്കുകയും ചെയ്തു. അപ്പോൾ അവനെ രാജഭൃത്യന്മാർ എടുത്ത് അവരുടെ എച്ചിൽചോറു കൊടുത്തു. പോറ്റിവന്നു. കുതിരാലയത്തിൽനിന്നു പതിവായി കുതിരകളുടെ ചാണകം വാരി കളയുന്ന പ്രവൃത്തി രാജഭൃത്യന്മാർ രാവണന്നു കൊടുത്തു. ഇങ്ങിനെ ചാണകവും വാരി ദിവസം കഴിയുന്ന കാലത്ത് ഒ രിക്കൽ രാവണൻ ഗോപുരം കാവൽക്കാരനായ നിന്തിരുവടി യുടെ (വാമനന്റെ) കാക്കൽ വന്നു വീണ് അഭയം പ്രാർത്ഥി ച്ചു.അപ്പോൾ അങ്ങു കാക്കൽ വീണിരിക്കുന്ന രാവണനെ കാ ലിന്റെ പെരുവിരൽകൊണ്ടു തട്ടി ആകാശത്തേക്കു എറിയുക യും 'ആവൂ ജയിച്ച' എന്നു വിചാരിച്ചു സന്തോഷിച്ചു രാവ ണൻ ഒരുവിധം ലങ്കയിൽ എത്തി വീഴുകയും ചെയ്തു. മഹാ ബലിയുടെ ഗൃഹത്തിൽനിന്നും വിട്ടുപോന്നതിൽ രണ്ടാമത് ഒരു ജന്മം എടുത്തതുപോലെയുളള സന്തോഷം രാവണനുണ്ടായി.

32*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/260&oldid=170920" എന്ന താളിൽനിന്ന് ശേഖരിച്ചത്