താൾ:Sree Aananda Ramayanam 1926.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൪൭

       ബന്ധനത്തിൽ നിന്നു  കുറെക്കാലം  കഴിഞ്ഞതിന്നുശേഷംശിവ
       ൻതന്നെയാണ്   അവനെ  മോചിപ്പിച്ചത്.നന്ദികേശ്വരന്റെ
       ശാപം  ഏറ്റുവെങ്കിലും അതിനെ വിലവെയ്ക്കാതെ രാവണൻ 
       പിന്നെ  കാർത്തവീർയ്യാർജ്ജൂന്റെ പാർപ്പിടമായ  ഹൈഹയപട്ട
       ണത്തിലേക്കാണു പോയത്. രാവണൻ ചെന്നപ്പോൾ കാർത്ത
       വീര്യാർജ്ജൂൻ പുറത്തു പോയിരിക്കയായിരുന്നു  നേരം മദ്ധ്യാ
       ഹ്നസമയമായിരുന്നതുകൊണ്ടു രാവണൻ രേവാനദിയിൽ എറ
       ങ്ങി  ശിവപൂജ  ചെയ്പാൻ തുടങ്ങി.പുറത്തുപോയിരുന്ന കാർത്ത
       വീര്യാർജ്ജൂനൻ  രേവാനദിയിൽതന്നെ രാവണൻ പൂജ ചെയ്യു
       ന്ന സ്ഥലത്തുനിന്നു  കുറെ താഴെ ഭാഗത്തായിട്ടു  ജലക്രീഡ ചെ
       യ്കയായിരുന്നു. അദ്ദേഹം  തന്റെ  ആയിരം  കൈകളെക്കൊണ്ടു
       രേവാനദിക്ക്  ഒരു  ചിറ കെട്ടി നദിയിലെ  വെള്ളം  കീഴ്പോട്ടു 
       പോകുവാൻ  പാടില്ലാതെയാക്കി. പിന്നെ ജലക്രീഡയിൽ 
       സംബന്ധിച്ചിട്ടുള്ള  പതിനായിരം സ്ത്രീകളോടുകൂടി അവിടെ 
       നിന്നുംകൊണ്ടു  കാർത്തവീര്യാർജ്ജൂനൻ  ധ്യാനസ്ഥനായ രാവണ
       നെ  വെള്ളത്തിൽ  മുക്കി. രാവണൻ  ധ്യാനം  മുതലായതെല്ലാം
       വിട്ട്  അർജ്ജൂനനോടു  യുദ്ധം  ആരംഭിച്ചു. ആ യുദ്ധത്തിൽവെച്ചു                   
       കാർത്തവീര്യാർജ്ജൂനൻ   രാവണനെ പിടിച്ചു  കെട്ടുകയും, മരം
       കൊണ്ടുണ്ടാക്കിയ  ആനയെപ്പോലെ  അവനെ  തന്റെ  മകന്നു
       കളിപ്പാനായി കൊടുക്കുകയും ചെയ്തു. ഇങ്ങിനെ  ബന്ധനത്തി
       ൽപെട്ടു  ഹൈഹയപട്ടണത്തിൽ  വളരെക്കാലം  കിടന്നതിന്നു
       ശേഷം  പുലസ്ത്യമഹഷിയാണു കാർത്ത്യവീരാർജ്ജൂനനോടു  പറ
       ഞ്ഞു  രാവണനെ  വിടുവിച്ചത് . ഈ  സംഭവത്തിന്നുശേഷവും
       രാവണന്റെ ഗർവ്വിന്നു  യാതൊരു  കുറവും  ഉണ്ടായില്ല. ഒരിക്ക
       ൽ ബലവാനായ  രാവണൻ  സമുദ്രത്തിൽ  ധ്യാന്യംചെയ്തുംകൊ
       ണ്ടിരിക്കുന്ന ബാലിയെ കൊല്ലുവാൻ മോഹിച്ച്  അദ്ദേഹത്തി
       ന്റെ  പിൻഭാഗത്തുകൂടെ  പതുക്കെ  ചെല്ലുകയുണ്ടായി. ആ  സ
       മയത്തു  ദശഗ്രീവനായ രാവണനെ  ബാലി  കക്ഷത്തിൽ  അമ
       ർത്തി  കുടുക്കികളഞ്ഞു. കക്ഷത്തിൽ  രാവണനേയും വെച്ചുകൊ

ണ്ടു ബാലി നാലു സമുദ്രങ്ങളും കടന്നതിനുശേഷം വേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/258&oldid=170917" എന്ന താളിൽനിന്ന് ശേഖരിച്ചത്