താൾ:Sree Aananda Ramayanam 1926.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

രാമന്റെ  സമീപത്തേയ്ക്കു   ചെന്നു .   ആ അവസരത്തിൽ  മണ്ഢോദരി  രാവണനോടു   നാഥാ !   അങ്ങു    ഞാൻ  പറയുന്നതുപോലെ   പ്രവർത്തിച്ചാലും .   സീതയെ   രാമന്നു  കൊണ്ടുപോയിക്കൊടുത്തു  വിഭാഷണനെ    രാജാവായി   അഭിഷേകം   ചെയ്തു   എന്നോടുകൂടി  കാട്ടിൽ   പോയി  ചെയ്കാണ്   അങ്ങു   ചെയ്യേണ്ടത്    എന്നു  പറഞ്ഞു .   മണ്ഢോദരിയുടെ   ഈ വാക്കുകേട്ടു   രാവണൻ     പ്രിയേ !  രാമൻ  മഹാവിഷ്ണുവും,  സീത  ലക്ഷീദേവിയുമാണെന്ന്   എനിക്കറിവുണ്ട് .  ഞാൻ  പണ്ടു  സീതയെ  അപഹരിച്ചതുതന്നെ  രാമന്റെ  കൈകൊണ്ടു  മരണം  വരുവാനായിട്ടാണ് .  രാമന്റെ  കൈകൊണ്ടു  ദേഹം  വെടിഞ്ഞാൽ   ഞാൻ  പരമപദത്തെ  പ്രാപിക്കും .  ഞാൻ  മരിച്ചു  പോയാൽ  നീ  ശേഷക്രിയകൾ  ചെയ്തു  തീയിൽ  ചാടി  ദേഹത്യാഗം  ചെയ്യണം .  എന്നാൽ  എന്നോടു  ചേർന്നു   നിനക്കും  ആപരമപദം   പ്രാപിക്കാം   എന്നു  പറഞ്ഞു .   പിന്നെ  രാവണൻ  തേരിൽ   കയറി  ത്വരയോടുകൂടി   യുദ്ധത്തിനു  പോയി .  രാജാധാനിയിൽ  നിന്നു  പുറത്തു  പുറപ്പെട്ടപ്പോഴേയ്ക്കു  തന്നെ   മുമ്പിൽ   മൊട്ടതലയനായ  ഒരുവനെ  കണ്ടു .  ചിത്രമായ  കിരീടം  ശിരസ്സിൽനിന്നു  വീഴുകയും ചെയ്തു .   ഈ  ദുശ്ശകുനങ്ങളെ ക്കൊണ്ട്  ഉള്ളിൽ  വലിയ  കിടുകിടുപ്പോടുകൂടിയാണു  രാവണൻ  യുദ്ധഭൂമിയിൽ   ചെന്നത് .  പിന്നെ  മൂർച്ചയുള്ള  ശരങ്ങളെക്കൊണ്ടു  വർഷം  തുടങ്ങി .  ഭയകമ്പിതനായ  രാവണൻ  മായകൊണ്ട്  ഒരു  കൃത്രിമസീതയെ  ഉണ്ടാക്കി  വാനരന്മാർ  കാണിച്ചതുപോലെതന്നെ   തന്റെ   തേരിൽവെച്ചു   ദിവ്യമായ   വാൾ കൊണ്ട്   അവളെ   വെട്ടിക്കൊന്നു.  അതു  കണ്ടു  വാനരന്മാർ  ഹാ!  ഹാ!   എന്നു  നിലവിളിച്ചുകൊണ്ടു  രാമനോടുവിവരം  പറയുവാനായി  പോയി .  അതിനിടയിൽ ബ്രഹ്മാവു   പ്രത്യക്ഷനായി  രാമാദികളോടു    രാവണൻ  വധിച്ചതു  കൃത്രിമസീതയാണ് .  അതുകണ്ടു  ദു;ഖിക്കണ്ട    എന്നു  പറഞ്ഞ്  അന്ദർദ്ധാനം  ചെയ്തു .  അതുകേട്ടു  സമാധാനിച്ചു   വാനരന്മാരും   ശ്രീരാമാദികളും  യുദ്ധത്തിന്നായി  ചെന്നു .  അപ്പോഴേയ്ക്ക്    ഇന്ദ്രസാരഥിയായ   മാതലി   ഇന്ദ്രന്റെ  കല്പനപ്രകാരം  ശാസ്ത്രങ്ങ     

page-13










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/223&oldid=170879" എന്ന താളിൽനിന്ന് ശേഖരിച്ചത്