താൾ:Sree Aananda Ramayanam 1926.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചെയ്തു. അനന്തരം രാവണൻ ശുക്രാചാര്യന്റെ ഉപദേശപ്രകാരം വിജനമായ സ്ഥലത്ത് ഒരു ഗുഹയുണ്ടാക്കി അതിൽ ഏകാകിയായും മൗനിയായും ഇരുന്നു യുദ്ധത്തിൽ ജയം വരുവാനായി ഒരു ഹോമം ആരംഭിച്ചു. ലങ്കയിലെ ഗോപുരദ്വാരങ്ങളെല്ലാം ബന്ധിച്ചു മുമ്പു വിവരിക്കപ്പെട്ടവയായ ഹോമദ്രവ്യങ്ങളേയും ശേഖരിച്ചു രക്തത്തിൽ കുളിച്ചു ഗിരം കാപാലമാലയെ ധരിച്ചു പ്രേതാസനത്തിങ്കൽ ഇരുന്നു ഹോമകുണ്ഡത്തിന്റെ ചുറ്റും അസ്ത്രങ്ങളെകൊണ്ടു പരിസ്തരിച്ചു പ്രസവിച്ചിട്ടു പത്തു ദിവസമാവാത്ത കുട്ടികളുടെ ശിരസ്സുകളും, മാംസവും, രക്തവും കൊണ്ടു ശത്രുസംഹാരർത്ഥമായുള്ള ഹോമത്തെ രാവണൻ ച്ചെയ്തു. ആ ഹോമത്തിങ്കലെ ധൂമപടലം പൊങ്ങിയതുകണ്ടിട്ടു വിഭിഷണൻ രാമനോട് ഈ ഹോമം അവസാനിപ്പിക്കാൻ ഇടയായാൽ രാവണനെ ആരെകൊണ്ടും ജയിപ്പാൻ കഴിയുകയില്ലെന്ന് അറിയിച്ചു. അനന്തരം രാമൻ ഹോമം മുടക്കുവാനായി വാനരന്മാരെ പറഞ്ഞയച്ചു. അവർ പോയി മതിൽകെട്ടുകളെ കടന്നു രാവണന്റെ ഗൃഹത്തിൽ ചെന്നു കാവൽകാരായ രാക്ഷസന്മാരെ എല്ലാം തച്ചുകൊന്ന് എല്ലാടവും തിരഞ്ഞു നോക്കിട്ടും രാവണൻ ഹോമം ചെയ്യുന്നതായ ഗുഹയുടെ ദ്വാരത്തെ കണ്ടില്ല. അപ്പോൾ വിഭീഷണന്റ ഭാര്യയായ സരമ ഹോമസ്ഥാനത്തെ അവർക്ക് അറിയിച്ചുകൊടുത്തു ആ ഗുഹ മൂടിട്ടുള്ളതായ കല്ലിനെ അംഗദൻ കാൽകൊണ്ടു ചവിട്ടിപൊടിച്ചു രാവണന്റെ നേരെ ചെന്ന് അദ്ദേഹത്തെ മുഷ്ടിചുരുട്ടി അടിച്ചു. അതിനെ തുടർന്നുകൊണ്ടു വാനരന്മാർ മരങ്ങളെക്കൊണ്ടു രാവണനെ പ്രഹരിച്ചുതുടങ്ങി . എന്നിട്ടും രാവണൻ മൗനംപൂണ്ടുതന്നെ ഇരിക്കുന്നതുകണ്ടു വാനരന്മാർ സദ്ധ്വി യായ മണ്ഡോദരിയെ തലമുടി പിടിച്ച് ഇഴച്ചു രാവണന്റെ ഹോമസ്ഥലത്തേക്കു വലിച്ചുകൊണ്ടു വന്നു. അവൾ കരഞ്ഞും വസ്ത്രം അഴിഞ്ഞും കഞ്ചുകം പറിഞ്ഞും വളരെ പരവശയായി വന്നതു കണ്ടപ്പോൾ രാവണൻ ഹോമം മതിയാക്കി തിടുക്കപ്പെട്ടുകൊണ്ട് എഴുനേറ്റു. അനന്തരം വാനരന്മാർ എല്ലാവരുംകൂടി ശ്രീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/222&oldid=170878" എന്ന താളിൽനിന്ന് ശേഖരിച്ചത്