താൾ:Sree Aananda Ramayanam 1926.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൧൩

ങ്ങളോടും അസസ്ത്രങ്ങളോടും കുതിരകളോടുംകൂടിയതും വജ്രായുധ കൊടികൊണ്ടു ശോഭിക്കുന്നതും, വിശഷപ്പെട്ട കുടയോടുകൂടിയതുമായ രഥത്തെ ശ്രീരാമന്റെ മുമ്പിൽ കൊണ്ടുവന്നു. ആ തേരിൽ കയറി ശ്രീരാമൻ ഘോരമായ യുദ്ധത്തെ ആരംഭിച്ചു. ദിവ്യാസ്ത്ര:വദിയായ രാമൻ രാവണൻ പ്രയോഗിച്ച ആഗ്നേയാസ്ത്രത്തെ ആഗ്നേയാസ്ത്രംകൊണ്ടും, ദൈവാസ്ത്രത്തം ദൈവാസ്ത്രംകൊണ്ടും ഭേദിച്ചു. അനന്തരം രാവണൻ ഭയങ്കരമായ നാഗാസ്ത്രത്തെ പ്രയോഗിച്ചു. അതിൽനിന്നും പാമ്പുകൾ ചീറി വരുന്നതു കണ്ടപ്പോൾ ശ്രീരാമൻ ഗരുഡാസ്ത്രത്തെ പ്രയോഗിച്ചു. ഇങ്ങനെ താൻ പ്രയോഗിച്ച അസ്ത്രങ്ങൾ എല്ലാം ശ്രീരാമൻ പ്കത്യസ്ത്രം എയ്തു തടുത്തപ്പോൾ രാവണൻ ഘോരമായ പർജ്ജന്യാസ്ത്രത്തെ പ്രയോഗിച്ചു.അതിനെ ശ്രീരാമൻ വായവ്യാസ്ത്രം കൊണ്ടു തടുത്തു രാവണന്റെ നേരെ ആഗ്നേയാസ്ത്രം പ്രയോഗിച്ചു. അതിനെ രാവണൻ പർജ്ജന്യാസ്ത്രംകൊണ്ടു വിഫലമാക്കി ചെയ്തു. ഇങ്ങിനെ തുമുലമായി ചമഞ്ഞ രാമരാവണയുദ്ധത്തിൽ പതിനായിരം ആനകളും, ഇരുപതിനായിരം കുതിരകളും, നൂറ്റമ്പത് തേരുകളും നൂറു കോടി കാലാൾപടകളും നശിച്ചുപോയാൽ അപ്പോൾ ഒരു കബന്ധം തുള്ളും. ഇങ്ങിനെ ഒരു കോടി കബന്ധങ്ങൾ നൃത്തം വെച്ചു കഴിയുമ്പോൾ രാമന്റെ വില്ലിന്മേൽ ഉള്ള ഒരു കിങ്കിണി ശബ്ദിക്കും. ഇപ്രകാരം രാമന്റെ കോദണ്ഡത്തിലുള്ള ഇരുപതു കിങ്കിണികളും അരയാമം നേരം ഒഴിവില്ലാതെ ശബ്ദിച്ചുംകൊണ്ടിരുന്നു. ഈ നിലയിൽ യുദ്ധം മുറുകി വന്നപ്പോൾ അതു കാണ്മാനായി ദേവന്മാർ, ഗന്ധർവ്വന്മാർ, കിന്നരന്മാർ എന്നിവർ അനവധി വിമാനങ്ങളിൽ ഇരുന്ന് ആകാശദേശത്തു നിരന്നു. ഈ സമയത്തു രാവണൻ ബാണങ്ങളെ പ്രയോഗിച്ചു രാമന്റെ തേരിലുള്ള മനോഹരമായ വജ്രദ്ധ്വജത്തെ ഛേദിച്ചു. തന്റെ രഥത്തിലെ ദ്ധ്വജം പോയതു കണ്ടപ്പോൾ ശ്രീരാമൻ ഹനുമാനോടു ക്ഷണനേരം ആ ദ്ധ്വജത്തിന്റെ മുകളിൽ ഇരിപ്പാനായി പറഞ്ഞു. ഹനുമാൻ

കല്പനപ്രകാരം ഒരു താലവു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/224&oldid=170880" എന്ന താളിൽനിന്ന് ശേഖരിച്ചത്